.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }

മത്സരത്തിൽ നിന്ന്

 
Sports

ചെറിയ കളിയിൽ ചെറുതല്ലാത്ത ജയവുമായി ഇന്ത‍്യ

നിശ്ചിത 20 ഓവറിൽ ഇന്ത‍്യ ഉയർത്തിയ 210 റൺസ് വിജയലക്ഷ‍്യം നമീബിയയ്ക്ക് മറികടക്കാനായില്ല

Aswin AM

ന‍്യൂഡൽഹി: നമീബിയക്കെതിരായ ടി20 ലോകകപ്പ് മത്സരത്തിൽ ഇന്ത‍്യക്ക് ജയം. നിശ്ചിത 20 ഓവറിൽ ഇന്ത‍്യ ഉയർത്തിയ 210 റൺസ് വിജയലക്ഷ‍്യം നമീബിയയ്ക്ക് മറികടക്കാനായില്ല. മറുപടി ബാറ്റിങ്ങിനിറങ്ങിയ നമീബിയ 116 റൺസിന് ഓൾഔട്ടായി.ഇതോടെ 93 റൺസിന് ഇന്ത‍്യ വിജയിച്ചു.

ഇന്ത‍്യക്കു വേണ്ടി വരുൺ ചക്രവർത്തി മൂന്നു വിക്കറ്റ് വീഴ്ത്തിയപ്പോൾ അക്ഷർ പട്ടേൽ,ഹാർദിക് പാണ്ഡ‍്യ എന്നിവർ രണ്ടും അർഷ്ദീപ് സിങ്, ജസ്പ്രീത് ബുംറ, ശിവം ദുബെ എന്നിവർ ഓരോ വിക്കറ്റും വീഴ്ത്തി.

വിക്കറ്റ് വീഴ്ത്തിയ അർഷ്ദീപ് സിങ്ങിന്‍റെ ആഹ്ലാദ പ്രകടനം

ഇന്ത‍്യ ഉയർത്തിയ വിജയലക്ഷ‍്യം മറികടക്കാൻ ബാറ്റേന്തിയ നമീബിയയ്ക്ക് മികച്ച തുടക്കമാണ് ഓപ്പണർമാരായ ലോറൻ സ്റ്റീൻകാംപും (22 പന്തിൽ 29 റൺസ്) ജാൻ ഫ്രൈലിങ്കും (15 പന്തിൽ 22 റൺസ്) നൽകിയത്. എന്നാൽ ടീമിന്‍റെ മധ‍്യനിര തകർന്നതാണ് തോൽവിക്ക് കാരണമായത്. പവർപ്ലേ പൂർത്തിയായപ്പോൾ ഒരു വിക്കറ്റ് നഷ്ടത്തിൽ 57 റൺസുണ്ടായിരുന്നു ടീമിന്. എന്നാൽ 14 ഓവർ പൂർത്തിയായപ്പോൾ 6 വിക്കറ്റുകളും നഷ്ടമായി. തകർത്തടിച്ചിരുന്ന ജാൻ ഫ്രൈലിങ്കിനെ അർ‌ഷ്ദീപ് സിങ്ങാണ് ആദ‍്യം പുറത്താക്കിയത്.

പിന്നീട് ലോറൻ സ്റ്റീൻകാംപിനെ വരുൺ ചക്രവർത്തിയും മടക്കി അയച്ചതോടെ തകർത്തടിച്ചിരുന്ന നമീബിയയുടെ ആത്മവിശ്വാസം നഷ്ടപ്പെട്ടു. ജാൻ നിക്കോൾ ലോഫ്റ്റി-ഈറ്റൺ (13), ജെ.ജെ. സ്മിട്ട് (0) എന്നിവർ നിരാശപ്പെടുത്തി. ക‍്യാപ്റ്റൻ ജെർഹാർഡ് ഇറാസ്മസ് ഒരോവറിൽ രണ്ട് സിക്സർ പറത്തി സ്കോർബോർഡ് ഉയർത്താൻ ശ്രമം നടത്തിയെങ്കിലും അക്ഷർ പട്ടേലിന് വിക്കറ്റ് നൽകി മടങ്ങി. പിന്നീട് എത്തിയവർക്കും കാര‍്യമായ പ്രകടനം പുറത്തെടുക്കാൻ സാധിക്കാതെ വന്നതോടെ ഇന്ത‍്യ വിജയം കണ്ടു.

നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ‍്യം ബാറ്റ് ചെയ്ത ഇന്ത‍്യ ഇഷാൻ കിഷൻ (24 പന്തിൽ 61), ഹാർദിക് പാണ്ഡ‍്യ (28 പന്തിൽ 52) എന്നിവരുടെ അർധസെഞ്ചുറിയുടെ ബലത്തിലാണ് നമീബിയയ്ക്കെതിരേ കൂറ്റൻ സ്കോർ അടിച്ചെടുത്തത്. മലയാളി താരം സഞ്ജു സാംസൺ (8 പന്തിൽ 22 റൺസ്) സമ്മാനിച്ച മികച്ച തുടക്കമാണ് പിന്നീട് എത്തിയവർക്ക് സമ്മർദമില്ലാതെ കളിക്കാൻ സാധിച്ചത്.

ഇന്ത‍്യൻ ക‍്യാപ്റ്റൻ സൂര‍്യകുമാർ യാദവ് (13 പന്തിൽ 12 റൺസ്) തിലക് വർമ (21 പന്തിൽ 25 റൺസ്) റിങ്കു സിങ് (6 പന്തിൽ 1 റൺസ്), അക്ഷർ പട്ടേൽ (0) എന്നിവർ നിരാശപ്പെടുത്തി. ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ ഇന്ത‍്യക്ക് മികച്ച തുടക്കമാണ് ഓപ്പണർമാർ നൽകിയത്.

ഇഷാൻ കിഷനെ കാഴ്ചക്കാരനാക്കി നിർത്തി സഞ്ജു ഡൽഹിയിലെ അരുൺ ജെയ്റ്റ്ലി സ്റ്റേഡിയത്തിലെ കാണികളെ സാക്ഷിയാക്കി മൂന്നു സിക്സറുകൾ പറത്തി വിട്ടു. ഫോം വീണ്ടെടുത്തെങ്കിലും മോശം ഷോട്ട് സെലക്ഷൻ‌ മൂലം സഞ്ജുവിന് വിക്കറ്റ് നഷ്ടപ്പെട്ടു. എന്നാൽ സഞ്ജു പുറത്താവുമ്പോൾ 25 റൺസ് ആയിരുന്നു ടീമിന് ഉണ്ടായിരുന്നത്.

പിന്നീട് നമീബിയൻ ബൗളർമാരെ തല്ലിതകർത്തത് ഇഷാൻ മുന്നോട്ട് നീങ്ങിയതോടെ സ്കോർ ഉയർന്നു. 7.1 ഓവറിൽ ഇഷാൻ പുറത്തായതോടെ റൺസ് ഒന്ന് കുറഞ്ഞു. ഉടനെ തന്നെ സൂര‍്യകുമാർ യാദവിനെയും തിലക് വർമയെയും ടീമിന് നഷ്ടമായി. എന്നാൽ മികച്ച റൺറേറ്റുണ്ടായിരുന്നു. അഞ്ചാം വിക്കറ്റിൽ ഹാർദിക്- ദുബെ സഖ‍്യം 50 റൺസ് കൂടി ചേർത്തതോടെ ടീം സ്കോർ 200 കടന്നു. സിക്സർ അടിക്കാനുള്ള ശ്രത്തിനിടെ ഹാർദികും ദുബെ റണ്ണൗട്ടാവുകയും ചെയ്തു. പിന്നാലെയെത്തിയ അക്ഷർ പട്ടേലും അർഷ്ദീപും കാര‍്യമായ പ്രകടനം പുറത്തെടുക്കാനാവാതെ പുറത്തായി.

എന്നു തീരുമീ യുദ്ധം! 45 ദിവസത്തെ വെടിനിർത്തലിനു ശ്രമം

പ്രകടന പത്രിക തിരുത്തി എൽഡിഎഫ്; വനം, പരിസ്ഥിതി സംരക്ഷണവുമായി ബന്ധപ്പെട്ട ഭാഗമാണ് തിരുത്തിയത്

"എന്‍റെ കണ്ണുകൊണ്ട് കണ്ടതാണ്, സുരേഷ് ഗോപിയെ ജയിപ്പിക്കാൻ പ്രതാപൻ എട്ട് കോടി വാങ്ങി": ആരോപണവുമായി കോൺഗ്രസ് നേതാവ്

40 കാരനായ ഭർത്താവിനൊപ്പം ജീവിക്കാനാവില്ലെന്ന് 19 കാരി; കാമുകനൊപ്പം പോവാൻ അനുമതി നൽകി കോടതി

900 വാഗ്ദാനങ്ങളിൽ 97 ശതമാനവും നടപ്പാക്കി; എല്‍ഡിഎഫ് സര്‍ക്കാരിന്‍റെ പ്രോഗ്രസ് റിപ്പോർട്ട് അവതരിപ്പിച്ച് മുഖ്യമന്ത്രി