രോഹൻ ബൊപ്പണ്ണയും മാത്യു എബ്ഡനും. 
Sports

ഓസ്ട്രേലിയൻ ഓപ്പൺ: ബൊപ്പണ്ണ സഖ്യം ഫൈനലിൽ

ജയിച്ചാൽ ചരിത്രത്തിലെ ഏറ്റവും പ്രായമേറിയ ഗ്രാൻഡ്സ്ലാം ചാംപ്യനായി മാറും ഇന്ത്യൻ താരം.

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നിസ് ടൂര്‍ണമെന്‍റില്‍ രോഹന്‍ ബൊപ്പണ്ണ - മാത്യു എബ്ഡെന്‍ സഖ്യം ഫൈനലില്‍. ഷാങ് ഷിസെന്‍ - ടോമസ് മച്ചാക്ക് സഖ്യത്തെയാണ് ഇന്തോ - ഓസ്ട്രേലിയൻ സഖ്യം സെമിയിൽ പരാജയപ്പെടുത്തിയത്. സ്കോര്‍ 6-3, 3-6, 7-6(10-7).

ഇന്ത്യന്‍ താരം രോഹന്‍ ബൊപ്പണ്ണയുടെ കരിയറിലെ മൂന്നാം ഗ്രാന്‍ഡ്സ്ലാം ഫൈനലാണിത്. ഓസ്ട്രേലിയന്‍ പങ്കാളി മാത്യു എബ്ഡനൊപ്പം രണ്ടാം തവണയാണ് ബൊപ്പണ്ണ ഗ്രാന്‍ഡ്സ്ലാം ഫൈനൽ കളിക്കാൻ പോകുന്നത്. കഴിഞ്ഞ വര്‍ഷം യുഎസ് ഓപ്പണില്‍ എബ്ഡനൊപ്പം ബൊപ്പണ്ണ ഫൈനലില്‍ പ്രവേശിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നു.

മുമ്പ് 2013ല്‍ പാക്കിസ്ഥാന്‍ താരം ഐസാം ഉള്‍ ഹഖ് ഖുറേഷിക്കൊപ്പവും രോഹന്‍ ബൊപ്പണ്ണ ഗ്രാൻഡ്‌സ്ലാം ഫൈനലില്‍ എത്തിയിട്ടുണ്ട്. യുഎസ് ഓപ്പണിന്‍റെ ഫൈനലില്‍ അന്ന് ഇന്ത്യ പാക് സഖ്യം പരാജയപ്പെട്ടു. ഓസ്ട്രേലിയന്‍ ഓപ്പണ്‍ ഫൈനല്‍ വിജയിച്ചാല്‍ ഗ്രാൻഡ്സ്ലാം കിരീടം നേടുന്ന പ്രായം കൂടിയ താരമായി ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണ മാറും. 43ാം വയസിൽ ലോക ഡബിൾസ് റാങ്കിങ്ങിൽ ഒന്നാം സ്ഥാനം നേടിയും ബൊപ്പണ്ണ കഴിഞ്ഞ ദിവസം റെക്കോഡ് സ്ഥാപിച്ചിരുന്നു.

വയനാട് പുനരധിവാസം: ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

യുവരാജ് സിങ്ങിനെയും റോബിൻ ഉത്തപ്പയെയും ഇഡി ചോദ‍്യം ചെയ്യും

ഭൂഗര്‍ഭ മെട്രൊ: അന്തിമ സുരക്ഷാ പരിശോധന നടത്തി

''ജനങ്ങളെ പരീക്ഷിക്കരുത്''; പാലിയേക്കരയിൽ ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി

''കൈ കൊടുക്കണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ''; ഹസ്തദാന വിവാദത്തിൽ ബിസിസിഐ അംഗം