മാത്യു എബ്ഡനും രോഹൻ ബൊപ്പണ്ണയും മത്സരത്തിനിടെ. 
Sports

ഓസ്ട്രേലിയൻ ഓപ്പൺ: ബൊപ്പണ്ണ എബ്ഡൻ സഖ്യം ക്വാർട്ടറിൽ

ബോപ്പണ്ണ-എബ്ഡൻ സഖ്യം ഗ്രാൻഡ് സ്ലാം ക്വാർട്ടറിൽ; റാങ്കിംഗിൽ ഉയർച്ച.

മെല്‍ബണ്‍: ഓസ്ട്രേലിയന്‍ ഓപ്പണ്‍ ടെന്നീസിനെ പുരുഷ വിഭാഗം ഡബിൾസിൽ ഇന്ത്യയുടെ രോഹന്‍ ബൊപ്പണ്ണയും ഓസ്ട്രേലിയയുടെ മാത്യു എബ്ഡനും ഉൾപ്പെട്ട സഖ്യം ക്വാർട്ടർ ഫൈനലിൽ കടന്നു. നികോള മെക്റ്റിക്ക് - വെസ്‌ലി കൂല്‍ഹൂഫ് സഖ്യത്തെയാണ് ഇവർ പരാജയപ്പെടുത്തിയത്. സ്കോർ: 7-6 (10-8), 7-6 (7-4).

ജയത്തോടൊപ്പം ബൊപ്പണ്ണ ഡബിള്‍സ് റാങ്കിങില്‍ രണ്ടാം സ്ഥാനത്തേക്ക് എത്തുമെന്നു ഉറപ്പായി. കരിയറില്‍ ആദ്യമായാണ് താരം ഇത്രയും മികച്ച റാങ്കിങ് സ്വന്തമാക്കുന്നത്. മാത്യു എബ്ഡന്‍ മൂന്നാം റാങ്കും ഉറപ്പിച്ചു. ബൊപ്പണ്ണയെ സംബന്ധിച്ച് ഓസ്ട്രേലിയന്‍ ഓപ്പണിലെ പുരുഷ ഡബിള്‍സിലെ മികച്ച പ്രകടനമാണ് ക്വാര്‍ട്ടര്‍ പ്രവേശം. നേരത്തെ മിക്സഡ് ഡബിള്‍സില്‍ സാനിയ മര്‍സയ്ക്കൊപ്പം താരം ഫൈനല്‍ കളിച്ചിട്ടുണ്ട്.

വയനാട് പുനരധിവാസം: ജനുവരിക്കകം വീടുകൾ കൈമാറുമെന്ന് മുഖ്യമന്ത്രി

യുവരാജ് സിങ്ങിനെയും റോബിൻ ഉത്തപ്പയെയും ഇഡി ചോദ‍്യം ചെയ്യും

ഭൂഗര്‍ഭ മെട്രൊ: അന്തിമ സുരക്ഷാ പരിശോധന നടത്തി

''ജനങ്ങളെ പരീക്ഷിക്കരുത്''; പാലിയേക്കരയിൽ ടോൾ പിരിവിന് ഏർപ്പെടുത്തിയ വിലക്ക് തുടരുമെന്ന് ഹൈക്കോടതി

''കൈ കൊടുക്കണമെന്ന് നിർബന്ധമൊന്നുമില്ലല്ലോ''; ഹസ്തദാന വിവാദത്തിൽ ബിസിസിഐ അംഗം