Rohit Sharma and his Lamborghini Urus
Rohit Sharma and his Lamborghini Urus Metro Vaartha graphics
Sports

ഗ്രൗണ്ടിൽ മാത്രമല്ല, റോഡിലും ഡബിൾ സെഞ്ചുറി: രോഹിത് ശർമയ്ക്ക് മൂന്നു വട്ടം പെറ്റിയടിച്ചു

മുംബൈ: ബാറ്റിങ്ങിലെ അതിവേഗമാണ് ഇന്ത്യൻ ക്യാപ്റ്റൻ രോഹിത് ശർമയെ ഇപ്പോൾ എതിർ ടീം ബൗളർമാരുടെ പേടി സ്വപ്നമാക്കുന്നത്. കാലത്തിനൊത്ത പരിഷ്കാരം ബാറ്റിങ് ശൈലിയിൽ വരുത്തി സിക്സറുകളുടെ റെക്കോഡുകൾ ഒന്നൊന്നായി തകർത്തുകൊണ്ടിരിക്കുകയാണ് ഹിറ്റ്‌മാൻ. ഒരുപക്ഷേ, ഇതിന്‍റെ ഹാങ്ങോവറിലാകാം, അമിത വേഗത്തിൽ കാറോടിച്ചതിനും രോഹിത്തിന് ഫൈനോടു ഫൈനാണിപ്പോൾ.

മുംബൈ- പൂനെ എക്സ്പ്രസ്‌വേയിൽ 200-215 കിലോമീറ്റർ വേഗത്തിൽ കാറോടിച്ചതിന് മൂന്നു വട്ടമാണ് ട്രൈഫിക് വകുപ്പ് അദ്ദേഹത്തിന് പിഴ ചുമത്തിയിരിക്കുന്നത്. ലോകകപ്പ് മത്സരത്തിൽ ബംഗ്ലാദേശിനെ നേരിടാനുള്ള ഇന്ത്യൻ ടീമിന്‍റെ പരിശീലനത്തിൽ ചേരുന്നതിനുള്ള പരക്കംപാച്ചിലായിരുന്നു ഇത്. 100 കിലോമീറ്റാണ് മുംബൈ - പൂനെ എക്സ്പ്രസ്‌വേയിൽ അനുവദിച്ചിട്ടുള്ള പരമാവധി വേഗം.

പാക്കിസ്ഥാനെതിരായ മത്സരത്തിനു ശേഷം അഹമ്മദാബാദിൽ നിന്ന് ഹെലികോപ്റ്ററിൽ മുംബൈയിലേക്കു പോയ രോഹിത് രണ്ടു ദിവസം കുടുംബത്തോടൊപ്പം ചെലവഴിച്ചു. അവിടെനിന്ന് പൂനെയിൽ ഇന്ത്യൻ ക്യാംപിൽ ചേരുന്നതിനാണ് തന്‍റെ ലംബോർഗിനിയുമെടുത്ത് കുതിച്ചുപാഞ്ഞത്.

ക്രിക്കറ്റ് പിച്ചിലെ അതിവേഗം എതിർ ടീമുകൾക്ക് അപകടവും ആരാധകർക്ക് ആസ്വാദനവുമാണെങ്കിൽ, റോഡിലെ അതിവേഗം മറ്റു യാത്രക്കാരുടെയും ഡ്രൈവർമാരുടെയും ജീവനു വരെ അപകടമുണ്ടാക്കാവുന്നതാണ്. അമിത വേഗത്തിൽ വാഹനമോടിച്ച് അപകടത്തിൽപ്പെട്ട സ്റ്റാർ വിക്കറ്റ് കീപ്പർ ഋഷഭ് പന്തിന്‍റെ ജീവൻ രക്ഷപെട്ടത് തലനാരിഴയ്ക്കായിരുന്നു. ഇപ്പോഴും പരുക്കുകളിൽനിന്നു പൂർണമുക്തനായിട്ടില്ലാത്ത ഋഷഭിന് ലോകകപ്പ് ഉൾപ്പെടെ പല സുപ്രധാന ടൂർണമെന്‍റുകളും നഷ്ടമാകുകയും ചെയ്തിരുന്നു.

കടമെടുപ്പ് പരിധി അറിയിക്കാതെ കേന്ദ്രം; കേരളത്തിൽ വീണ്ടും പ്രതിസന്ധി

അഞ്ചാം ഘട്ടം: റായ്ബറേലിയും അമേഠിയും തിങ്കളാഴ്ച വിധിയെഴുതും

മന്ത്രി സ്ഥാനത്തെ ചൊല്ലി എൻസിപിയിൽ വീണ്ടും പോര് മുറുകുന്നു

അണികൾ തള്ളിക്കയറി; ഉത്തർപ്രദേശിൽ രാഹുൽഗാന്ധിയുടെ റാലി അലങ്കോലമായി

ഒന്നാം തീയതികളിലെ ഡ്രൈ ഡേ ഒഴിവാക്കും; ഹോട്ടലിൽ ബിയറും ബാറിൽ കള്ളും വിൽക്കാൻ അനുവദിക്കും