.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
മുംബൈ: ഇപ്പോഴത്തെ ഫോം കണക്കിലെടുത്താല്‍ പാക്കിസ്ഥാന്റെ ബാബര്‍ അസം ആണ് മികച്ച ബാറ്റര്‍ എന്ന് ക്രിക്കറ്റ് ഇതിഹാസം സച്ചിന് ടെന്‍ഡുല്‍ക്കര്‍. ബാബറിന്റെ കവര്‍ ഡ്രൈവുകള്‍ അതിമനോഹരമാണ്. ചിത്രങ്ങളില്‍ അതു കാണാന്‍ ഭംഗിയുണ്ട്. ബാബര്‍ അസം കളിക്കുന്നതു കാണുന്നത് വളരെയേറെ ഇഷ്ടപ്പെടുന്നു- സച്ചിന് പറഞ്ഞു.
പാക്കിസ്ഥാന് ക്രിക്കറ്റിന്റെ നെടുന്തൂണാണ് ബാബര്‍ അസം. ലോകകപ്പ് അവര്‍ പ്രതീക്ഷിക്കുന്നത് ഈ താരത്തെ മുന്നില്‍ കണ്ടാണ്. യുവത്വവും പരിചയസമ്പന്നതയും ഒത്തണങ്ങിയ ടീമാണ് ഇപ്പോള്‍ അവരുടേത്. നിരവധി സെഞ്ചുറികളും അര്‍ധസെഞ്ചുറികളും ബാബറിന്റേതായുണ്ട്. ക്രിക്കറ്റിലെ മൂന്നു ഫോര്‍മാറ്റുകളിലും അനുയോജ്യമായി കളിക്കുന്ന താരമാണ് ബാബര്‍. ലോകകപ്പില്‍ ഇന്ത്യ - പാക്കിസ്ഥാന് പോരാട്ടം നടക്കുന്നത് ഒക്ടോബര്‍ 15നാണ്. ഈ പോരാട്ടത്തില്‍ ബാബര്‍ അസമും ഇന്ത്യന്‍ ബൗളര്‍മാരുമായിരിക്കും ശ്രദ്ധേയമാവുക.