Sanju Samson And Charulatha Remesh

 
Sports

"എന്‍റെ പാഷൻ മനസിലാക്കി കൂടെ നിന്നതിന് നന്ദി"; ഹൃദയസ്പർശിയായ കുറിപ്പുമായി സഞ്ജു

പഠന കാലത്തെ ചിത്രവും ലോകകപ്പ് വിജയത്തിനു ശേഷം ഗ്രൗണ്ടിൽ നിന്നുള്ള ചിത്രവും പങ്കുവെച്ചാണ് പോസ്റ്റ്

Namitha Mohanan

ട്വന്‍റി 20 ലോകകപ്പിൽ ഇന്ത്യയുടെ ചരിത്ര വിജയത്തിന് പിന്നാലെ തന്‍റെ നേട്ടത്തിൽ നിർണായക പങ്കുവഹിച്ച ഭാര്യ ചാരുതലയ്ക്ക് ഹൃദയസ്പർശിയായ കുറിപ്പുമായി മലയാളി താരം സഞ്ജു സാംസൺ. ക്രിക്കറ്റിനോടുള്ള തന്‍റെ പാഷൻ മനസിലാക്കി കൂടെ നിന്നതിന് നന്ദിയെന്ന് സഞ്ജു ഇൻസ്റ്റഗ്രാമിൽ കുറിച്ചു. പഠന കാലത്തെ ചിത്രവും ലോകകപ്പ് വിജയത്തിനു ശേഷം ഗ്രൗണ്ടിൽ നിന്നുള്ള ചിത്രവും പങ്കുവെച്ചാണ് പോസ്റ്റ്.

"പുറം ലോകം എന്നെ എങ്ങനെ വിലയിരുത്തിയാലും എന്‍റെ യഥാർഥ സ്വഭാവത്തെ സ്നേഹിക്കുകയും എപ്പോഴും സത്യസന്ധമായി കൂടെ നിൽക്കുകും ചെയ്തതിന് നന്ദി.

എന്‍റെ ക്രിക്കറ്റ് സ്വപ്നങ്ങളെ തന്‍റേതെന്ന പോലെ കാണുകയും പാഷനോടെ കൂടെ നിൽക്കുകയും ചെയ്തതിന് നന്ദി. ഈ ലോകകപ്പ് നേട്ടത്തിൽ എന്‍റെ കൂടെയുണ്ടായിരുന്നതിനും എല്ലാ പ്രതിസന്ധികളിലും പിന്തുണച്ചതിനും നന്ദി" - എന്നാണ് സഞ്ജു കുറിച്ചത്.

കരൂർ ദുരന്തം; ചൊവ്വാഴ്ച ഹാജരാവണമെന്നാവശ്യപ്പെട്ട് വിജയ്ക്ക് സിബിഐ നോട്ടീസ്

മാസ്റ്റർ ഫൗണ്ടേഷന്‍റെ അഞ്ചാമത് പുരസ്കാരം മുൻ മന്ത്രി ജി. സുധാകരന്

രാജ്യത്തിന്‍റെ ഹീറോ സഞ്ജു നാട്ടിലെത്തി; തിരുവനന്തപുരം വിമാനത്താവളത്തിൽ വൻ വരവേൽപ്പ്

പശ്ചിമേഷ്യൻ സംഘർഷം; മാഞ്ചസ്റ്ററിലേക്ക് പുറപ്പെട്ട ഇൻഡിഗോ വിമാനം മടങ്ങി

വെള്ള നിറം മാറും; ടൂറിസ്റ്റ് ബസുകൾ വീണ്ടും കളർഫുൾ ആവുന്നു!