സഞ്ജു സാംസൺ, സൂര‍്യകുമാർ യാദവ്

 
Sports

ലോകകപ്പിനു ശേഷം സൂര‍്യകുമാർ യാദവ് ക‍്യാപ്റ്റൻ സ്ഥാനം ഒഴിഞ്ഞേക്കും; നായകനായി സഞ്ജു?

സഞ്ജു ഇന്ത‍്യൻ ടി20 ടീമിന്‍റെ ക‍്യാപ്റ്റനാകുമെന്ന് ദേശീയ മാധ‍്യമങ്ങളുടെ റിപ്പോർട്ട്

Aswin AM

അഹമ്മദാബാദ്: മലയാളികളുടെ സ്വന്തം സഞ്ജു സാംസൺ ഇന്ത‍്യൻ ടി20 ടീമിന്‍റെ ക‍്യാപ്റ്റനാകുമെന്ന് റിപ്പോർട്ട്. ഒരു ദേശീയ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

നിലവിലെ ഇന്ത‍്യൻ ടീം ക‍്യാപ്റ്റനായ സൂര‍്യകുമാർ യാദവ് 2026 ടി20 ലോകകപ്പ് ഫൈനലിനു ശേഷം ക‍്യാപ്റ്റൻ സ്ഥാനം ഒഴിയുമെന്നും റിപ്പോർട്ടിൽ‌ പറയുന്നു. സഞ്ജുവിനെ തേടി ക‍്യാപ്റ്റൻ സ്ഥാനം എത്തുമോയെന്നാണ് കണ്ടറിയേണ്ടത്.

ഐപിഎല്ലിൽ ക‍്യാപ്റ്റൻ സ്ഥാനം വഹിച്ചുള്ള പരിചയസമ്പത്ത് സഞ്ജുവിന് ഗുണകരമാകും. ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന ഫൈനൽ മത്സരത്തിൽ സഞ്ജു മിന്നും പ്രകടനം പുറത്തെടുക്കുകയും ഇന്ത‍്യ കപ്പ് ഉയർത്തുകയും ചെയ്താൽ സഞ്ജുവിനെ ക‍്യാപ്റ്റനാക്കണമെന്ന ആവശ‍്യം ശക്തമായേക്കാം.

ഇത്തവണത്തെ ടി20 ലോകകപ്പിൽ സൂര‍്യകുമാർ യാദവിന്‍റെ നീലപ്പട ദക്ഷിണാഫ്രിക്കയോട് മാത്രമാണ് പരാജയപ്പെട്ടത്. അതേസമയം, ഈ ടൂർണമെന്‍റിൽ 242 റൺസാണ് സൂര‍്യ അടിച്ചെടുത്തത്.

"തെളിവുണ്ട്"; രഞ്ജിത്തിനെതിരായ ലൈംഗീകാതിക്രമ കേസില്‍ അന്വേഷണം പൂര്‍ത്തിയാക്കി എസ്ഐടി

മൊഴി നൽകാൻ ഹാജരാകണം; വട്ടിയൂർക്കാവ് സ്റ്റേഷൻ മാർച്ചിൽ ഡെപ‍്യൂട്ടി മേയർ ആ‍ശാനാഥ് അടക്കമുള്ളവർക്ക് പൊലീസിന്‍റെ നോട്ടീസ്

ലോൺ ആപ്പ് വായ്പയുമായി ബന്ധമില്ല; നിതിൻ രാജിന്‍റെ മരണത്തിൽ മുൻകൂർ ജാമ‍്യം തേടി ഡോ. റാം ഹൈക്കോടതിയിൽ

7 ജില്ലകള്‍, 142 മണ്ഡലങ്ങള്‍; പശ്ചിമ ബംഗാളിൽ അവസാനഘട്ട വോട്ടെടുപ്പ് പുരോഗമിക്കുന്നു

എഐ ഉച്ചകോടി പ്രതിഷേധം; ഡൽഹി പൊലീസ് 5,000 പേജുകൾ അടങ്ങുന്ന കുറ്റപത്രം സമർപ്പിച്ചു