സർഫറാസ് അഹമ്മദ്

 
Sports

പാക്കിസ്ഥാൻ ടെസ്റ്റ് ടീമിന് പുതിയ പരിശീലകൻ?

ടെസ്റ്റിൽ മാത്രമായിരിക്കും സർഫറാസ് ടീമിനെ പരിശീലിപ്പിക്കുക

Aswin AM

ഇസ്‌ലാമാബാദ്: പാക്കിസ്ഥാൻ ക്രിക്കറ്റ് ടീമിന്‍റെ പരിശീലക സ്ഥാനം മുൻ താരം സർഫറാസ് അഹ്മദ് ഏറ്റെടുത്തേക്കുമെന്ന് റിപ്പോർട്ട്. ഒരു ദേശീയ മാധ‍്യമമാണ് ഇക്കാര‍്യം റിപ്പോർട്ട് ചെയ്തതെങ്കിലും ഔദ‍്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. ടെസ്റ്റിൽ മാത്രമായിരിക്കും സർഫറാസ് ടീമിനെ പരിശീലിപ്പിക്കുക.

നേരത്തെ ഇടക്കാലത്തേക്ക് അസർ മുഹമ്മദായിരുന്നു ടീമിനെ പരിശീലിപ്പിച്ചിരുന്നത്. ബംഗ്ലാദേശിനെതിരേ മേയിൽ നടക്കുന്ന ടെസ്റ്റ് പരമ്പര മുതലായിരിക്കും സർഫറാസ് പരിശീലക സ്ഥാനം ഏറ്റെടുക്കുക.

ക‍്യാപ്റ്റൻ എന്ന നിലയിൽ മികച്ച റെക്കോഡുള്ള സർഫറാസിന് ടീമിനെ മികച്ച നിലയിൽ എത്തിക്കാൻ സാധിക്കുമെന്നാണ് ആരാധകർ പ്രതീക്ഷിക്കുന്നത്. അടുത്തിടെ പാക്കിസ്ഥാൻ കിരീടം നേടിയ അണ്ടർ 19 ഏഷ‍്യകപ്പ് ടീമിന്‍റെ ഉപദേഷ്ടാവായിരുന്നു സർഫറാസ്.

ഇതിനു പിന്നലെ സർഫറാസിനെ ടീമിന്‍റെ മുഖ‍്യ പരിശീലകനായി നിയമിക്കാൻ പാക്കിസ്ഥാൻ ക്രിക്കറ്റ് ബോർ‌ഡ് ചെയർമാൻ മൊഹ്സിൻ നഖ്‌വിയോട് ആരാധകർ ആവശ‍്യപ്പട്ടതോടെയാണ് ഇത്തരത്തിലൊരു തീരുമാനത്തിലെത്തിയതെന്നാണ് വിവരം. 2026 ടി20 ലോകകപ്പിൽ സെമി ഫൈനൽ കാണാതെ പാക്കിസ്ഥാൻ പുറത്തായിരുന്നു. നിലവിൽ ലോക ടെസ്റ്റ് ചാംപ‍്യൻഷിപ്പിൽ അഞ്ചാം സ്ഥാനത്താണ് പാക്കിസ്ഥാൻ.

മാതാപിതാക്കളുടെ എസ്ഐആർ വിവരങ്ങളില്ലാതെ വോട്ടർപട്ടികയിൽ പേര് ചേർക്കാനാവില്ല, പുതിയ നിബന്ധനയുമായി തെരഞ്ഞെടുപ്പ് കമ്മിഷൻ

കള്ളാടി ദുരന്തം: മരിച്ചവരുടെ കുടുംബത്തിന് ആറ് ലക്ഷം, നിർമാണ കമ്പനി തന്നെ നഷ്ടപരിഹാരം നൽകുമെന്ന് ടി. സിദ്ദിഖ്

ഇനിയില്ല സംഗീതമാധുര്യം, അന്ത്യകർമങ്ങൾ നിർവഹിച്ച് പേരക്കുട്ടി; ജാനകിയമ്മയ്ക്ക് കണ്ണീരോടെ വിട

നെഹ്റു ട്രോഫി വള്ളം കളി; സമ്മാനതുക വർധിപ്പിച്ചു, ഒന്നാം സമ്മാനം 25 ലക്ഷം

ആറു മാസമുള്ള കുഞ്ഞിന് അമിത അളവിൽ മരുന്ന് നൽകി, അച്ഛന്‍റെ പരാതിയിൽ ഡോക്‌ടർക്കെതിരേ കേസ്