Sports

ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്‍റണ്‍: സാത്വിക്-ചിരാഗ് ഷെട്ടി സഖ്യത്തിന് കിരീടം

37 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 21-11, 21-17 എന്ന് സ്‌കോറിനായിരുന്നു വിജയം.

നീതു ചന്ദ്രൻ

പാരിസ്: ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്‍റണില്‍ ഇന്ത്യയുടെ സാത്വിക് സായിരാജ് രങ്കിറെഡ്ഢി-ചിരാഗ് ഷെട്ടി സഖ്യത്തിന് കിരീടം. ചൈനയുടെ ലീ ജെ-ഹുയി, യാങ് പോ സുവാന്‍ സഖ്യത്തെയാണ് ഇന്ത്യന്‍ സഖ്യം പരാജയപ്പെടുത്തിയത്. നേരിട്ടുള്ള ഗെയിമുകള്‍ക്കാണ് സായിരാജ്-ചിരാഗ് സഖ്യത്തിന്‍റെ വിജയം. 37 മിനിറ്റ് മാത്രം നീണ്ട പോരാട്ടത്തില്‍ 21-11, 21-17 എന്ന് സ്‌കോറിനായിരുന്നു വിജയം.

മത്സരത്തില്‍ ഒരിക്കല്‍ പോലും സ്വാതിക്-ചിരാഗ് സഖ്യത്തിന് വെല്ലുവിളി ഉയര്‍ത്താന്‍ ചൈനീസ് സംഘത്തിന് കഴിഞ്ഞില്ല. ഇത് രണ്ടാം തവണയാണ് സാത്വിക്-ചിരാഗ് സഖ്യം ഫ്രഞ്ച് ഓപ്പണില്‍ മുത്തമിടുന്നത്. മുമ്പ് 2022ലും ഫ്രഞ്ച് ഓപ്പണ്‍ സ്വന്തമാക്കിയിരുന്നു. 2109 ഫ്രഞ്ച് ഓപ്പണ്‍ ബാഡ്മിന്‍റണ്‍ റണ്ണറപ്പുകളാകാനും ഇന്ത്യന്‍ സഖ്യത്തിന് കഴിഞ്ഞിരുന്നു. ഈ വര്‍ഷം ഇവരുടെ ആദ്യ കിരീട നേട്ടമാണിത്.

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ

"ലഡാക്ക് വിഷയങ്ങളിലെല്ലാം ഉറപ്പു വേണം"; പ്രക്ഷോഭത്തിനൊരുങ്ങി സോനം വാങ്ചുക്ക്

കെപിസിസി യോഗത്തിൽ മുഖ്യമന്ത്രിക്കും മന്ത്രിമാർക്കും വിമർശനം

പവർകട്ട് മുൻകൂട്ടി അറിയാം; രജിസ്റ്റർ ചെയ്താൽ ഫോണിലേക്ക് മുന്നറിയിപ്പ് എത്തും