.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
കൊല്‍ക്കത്ത: മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനും ബിസിസിഐ പ്രസിഡന്റുമായിരുന്ന സൗരവ് ഗാംഗുലിയുടെ വീട്ടില്‍ മോഷണം. വ്യക്തിഗത വിവരങ്ങളും സുപ്രധാന രേഖകളും അടങ്ങിയ 1.6 ലക്ഷം രൂപ വിലമതിക്കുന്ന മൊബൈല്‍ ഫോണാണ് സൗരവിന് നഷ്ടപ്പെട്ടത്. കോല്‍ക്കത്തയിലെ ബെഹാലയിലുള്ള വസതിയിലായിരുന്നു മോഷണം നടന്ന ഫോണ്‍.ബാങ്ക് അക്കൗണ്ടുകള്‍ ലിങ്ക് ചെയ്തിരിക്കുന്ന സിം അടങ്ങിയ ഫോണാണ് നഷ്ടപ്പെട്ടിരിക്കുന്നത്. ഫോണ്‍ നഷ്ടമായ ഉടനെ ഗാംഗുലി പോലീസില്‍ പരാതി നല്കി. വിഐപികളുടെ ഫോണ്‍ നമ്പറുകളടക്കം അടങ്ങിയതാണ് ഫോണെന്ന് ഗാംഗുലി അറിയിച്ചു.
ജനുവരി 19-ന് രാവിലെ 11.30-നാണ് താന്‍ ഫോണ്‍ അവസാനം കണ്ടതെന്നും അതിനുശേഷം കണ്ടിട്ടില്ലെന്നും ഗാംഗുലി പരാതിയില്‍ പറയുന്നു. ഗാംഗുലിയുടെ കൊല്‍ക്കത്തയിലെ വീട്ടില്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളിലായി പെയിന്റിങ് ജോലികള്‍ നടക്കുന്നുണ്ടായിരുന്നു. ഇതിനിടെയാണ് ഫോണ്‍ കാണാതായത്.
അതിനാല്‍ ജോലിക്കായി എത്തിയവരെയും പോലീസ് ചോദ്യം ചെയ്യുന്നുണ്ട്. ഫോണ്‍ മോഷ്ടിക്കപ്പെട്ടത് വളരെ ഗൗരവത്തോടെയാണ് പോലീസ് കാണുന്നത്.