ഷെയ്ൻ വോൺ

 
Sports

ഷെയ്ൻ വോണിന്‍റെ മരണകാരണം കൊവിഡ് വാക്സിനെന്ന് മകൻ

വോൺ ലോകത്തെ വിട്ടുപിരിഞ്ഞ് നാലു വർഷം പിന്നിടുമ്പോൾ അദ്ദേഹത്തിന്‍റെ മരണം സംബന്ധിച്ച് വെളിപ്പെടുത്തലുമായി മകൻ ജാക്സൺ രംഗത്തെത്തിയിരിക്കുകയാണ്

MV Desk

സിഡ്നി: ക്രിക്കറ്റ് ആരാധകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ച സംഭവമായിരുന്നു ഓസ്ട്രേലിയൻ ലെഗ് സ്പിൻ ഇതിഹാസം ഷെയ്ൻ വോണിന്‍റെ അപ്രതീക്ഷിത മരണം. വോൺ ലോകത്തെ വിട്ടുപിരിഞ്ഞ് നാലു വർഷം പിന്നിടുമ്പോൾ അദ്ദേഹത്തിന്‍റെ മരണം സംബന്ധിച്ച് വെളിപ്പെടുത്തലുമായി മകൻ ജാക്സൺ രംഗത്തെത്തിയിരിക്കുകയാണ്. വോണിന്‍റെ മരണത്തിലേക്ക് നയിച്ചത് കൊവിഡ് വാക്സിനേഷനാണെന്നാണ് ജാക്സൺ പറയുന്നത്.

അച്ഛന്‍റെ മരണത്തിൽ ക‌ൊവിഡ് വാക്സിന് പങ്കുണ്ടെന്ന് ഞാൻ തീർച്ചയായും വിശ്വസിക്കുന്നു. അങ്ങനെ പറഞ്ഞാൽ വിവാദമാകുമെന്ന് കരുതുന്നില്ല. മൂന്നു നാലോ തവണ അദ്ദേഹം കോവിഡ് വാക്സിൻ എടുത്തിരുന്നു. അദ്ദേഹത്തിന് ആരോഗ്യ‌ പ്രശ്നങ്ങളുണ്ടായിരുന്നെങ്കിലും കോവിഡ് വാക്സിനാണ് അതിനെയെല്ലാം പുറത്തുകൊണ്ടുവന്നത്. അതാണ് എല്ലായ്പ്പോഴും എന്നെ മാനസികമായി ബുദ്ധിമുട്ടിക്കുന്ന വസ്തുത- ജാക്സൺ പറഞ്ഞു.

ഫോണിലൂടെ അച്ഛന്‍റെ മരണവാർത്ത കേട്ടപ്പോൾ കൊവിഡ് വാക്സിന്‍റെ ഉപയോഗമാണ് പ്രശ്നക്കാരൻ എന്നാണ് എനിക്ക് ആദ്യം തോന്നിയത്. ഉടൻ തന്നെ ഞാൻ സർക്കാരിനെയും കോവിഡിനെയും വാക്സിനേഷനെയും കുറ്റപ്പെടുത്താൻ ആരംഭിച്ചു.

ആ സമയത്ത് അച്ഛൻ ആരോഗ്യവാനായിരുന്നു. സന്തോഷവാനായിരുന്നു. ഏറ്റവും മികച്ച നിലയിലായിരുന്നു. അതെ, അദ്ദേഹം മദ്യപിക്കുകയും പുകവലിക്കുകയും ചെയ്തിരുന്നു. എന്നാൽ 80ഉം 90ഉം വയസുള്ള നിരവധി പേർ അച്ഛനെക്കാൾ കുടിക്കുകയും പുകവലിക്കുകയും ചെയ്യുന്നുണ്ട്- ജാക്സൺ കൂട്ടിച്ചേർത്തു. 2022ൽ തന്‍റെ 52-ാം വയസിൽ തായ്‌ലൻഡിൽ അവധിയാഘോഷത്തിനിടെയാണ് വോൺ ദുരൂഹ സാഹചര്യത്തിൽ മരിച്ചത്.

ആഡംബര റിസോർട്ടിൽ അബോധാവസ്ഥയിൽ കണ്ടെത്തിയ വോണിനെ രക്ഷിക്കാനുള്ള ശ്രമങ്ങളെല്ലാം വിഫലമാകുകയായിരുന്നു. ഹ‌ൃദയാഘാതമാണ് വോണിന്‍റെ മരണകാരണമെന്ന റിപ്പോർട്ടാണ് ആദ്യം പുറത്തുവന്നത്. ലിക്വുഡ് ഡയറ്റിങ്ങാണ്‌ വോണിന്‍റെ മരണത്തിലേക്ക് നയിച്ചതെന്ന വാർത്തയും പ്രചരിച്ചു. ലൈംഗിക ഉത്തേജക മരുന്നായ കാമഗ്രയുടെ അമിത ഉപയോഗമാണ് വോണിന്‍റെ ജീവനെടുത്തതെന്ന തരത്തിലെ റിപ്പോർട്ടും പുറത്തുവന്നിരുന്നു.

ചിറയൻകീഴിലെ കൈയാങ്കളിയിൽ പാർട്ടിക്ക് നാണക്കേടുണ്ടാക്കി; രമ‍്യ ഹരിദാസിനെ താക്കീത് ചെയ്യണമെന്ന് ആവശ‍്യം

മലപ്പുറത്തെ കോളെജ് വിദ‍്യാർഥിനികളുടെ ചിത്രങ്ങൾ മോർഫ് ചെയ്‌ത് പ്രചരിപ്പിച്ചെന്ന കേസിലെ പ്രതി ആത്മഹത‍്യയ്ക്ക് ശ്രമിച്ചു

മകളുടെ കഴുത്തറുത്തത് വിവാഹ വാർഷിക ദിനത്തിൽ; ഞാൻ മരിച്ചാൽ അവൾ ഒറ്റപ്പെടില്ലേയെന്ന് ക്രിസ്റ്റി!

476 പഴ്സണൽ സ്റ്റാഫുകൾ മാത്രം; കണക്കുകൾ പുറത്തു വിട്ട് സർക്കാർ

യെമനിലെ തുറമുഖ നഗരം പിടിച്ചെടുത്ത് ഹൂതി വിമതർ