ശ്രേയസ് അയ്യർ

 
Sports

ശ്രേയസിന് 2 മാസം വിശ്രമം? ദ‍ക്ഷിണാഫ്രിക്കൻ പരമ്പര നഷ്ടമായേക്കും

നിലവിൽ ശസ്ത്രക്രിയക്കു ശേഷം സിഡ്നിയിലെ ആ‍ശുപത്രിയിൽ തുടരുകയാണ് ശ്രേയസ്

Aswin AM

സിഡ്നി: ഓസ്ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തിനിടെ പരുക്കേറ്റ ഇന്ത‍്യൻ ടീം വൈസ് ക‍്യാപ്റ്റൻ ശ്രേയസ് അയ്യർക്ക് ദക്ഷിണാഫ്രിക്കൻ പരമ്പരയും അതിനു ശേഷം നടക്കാനിരിക്കുന്ന ന‍്യൂസിലൻഡിനെതിരേയുള്ള പരമ്പരയും നഷ്ടമായേക്കും. രണ്ടു മാസം താരത്തിന് വിശ്രമം വേണ്ടി വന്നേക്കുമെന്നാണ് റിപ്പോർട്ടുകൾ. നവംബർ 30നാണ് ദക്ഷിണാഫ്രിക്കൻ പരമ്പര ആരംഭിക്കാനിരിക്കുന്നത്.

നിലവിൽ ശസ്ത്രക്രിയക്കു ശേഷം സിഡ്നിയിലെ ആ‍ശുപത്രിയിൽ തുടരുകയാണ് ശ്രേയസ്.

അതേസമയം, ആരോഗ‍്യനിലയിൽ പുരോഗതിയുണ്ടെന്നും സുഖം പ്രാപിച്ചു വരുകയാണെന്നും നേരത്തെ ശ്രേയസ് പ്രതികരിച്ചിരുന്നു. മത്സരത്തിനിടെ ഓസ്ട്രേലിയൻ വിക്കറ്റ് കീപ്പർ ബാറ്റർ അലക്സ് കാരിയുടെ ക‍്യാച്ച് എടുക്കാനുള്ള ശ്രമത്തിനിടെ പ്ലീഹയ്ക്ക് പരുക്കേറ്റതിനെത്തുടർന്നാണ് താരത്തിന് ശസ്ത്രക്രിയ ആവശ‍്യമായി വന്നത്.

ഇന്ത്യ ലോകകപ്പ് ഫൈനലിൽ: ജമീമ റോഡ്രിഗ്സ് വീരനായിക

മുംബൈയിൽ 17 കുട്ടികളെ ബന്ദിയാക്കിയ പ്രതിയെ വധിച്ചു

15 കാരിയെ പീഡിപ്പിച്ച സംഭവം; പ്രതിക്ക് 18 വർഷം കഠിന തടവ്

കംപ്രസർ പൊട്ടിത്തെറിച്ച് തൊഴിലാളി മരിച്ചു

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റി റിമാൻഡിൽ