ശുഭ്മൻ ഗിൽ

 
Sports

ഗില്ലിന്‍റെ പരുക്ക് ഗുരുതരം; തിരിച്ചുവരവ് വൈകും

ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന, ടി20 പരമ്പരകൾ താരത്തിന് നഷ്ടമായേക്കും

Aswin AM

ഗോഹട്ടി: ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഒന്നാം ടെസ്റ്റ് മത്സരത്തിനിടെ പരുക്കേറ്റ ഇന്ത‍്യൻ ക‍്യാപ്റ്റൻ ശുഭ്മൻ ഗില്ലിന്‍റെ പരുക്ക് ഗുരുതരമെന്ന് റിപ്പോർട്ട്. കഴുത്തുവേദനയെത്തുടർന്ന് ഇഞ്ചക്ഷൻ എടുത്തെങ്കിലും വേദനയിൽ കുറവില്ലാത്തതിനാൽ താരത്തിന്‍റെ തിരിച്ചുവരവ് മാസങ്ങളോളം നീണ്ടേക്കുമെന്നാണ് സൂചന. അങ്ങനെയെങ്കിൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന, ടി20 പരമ്പരകൾ താരത്തിന് നഷ്ടമായേക്കും.

ന‍്യൂസിലൻഡിനെതിരേ ജനുവരിയിൽ ആരംഭിക്കാനിരിക്കുന്ന ടി20 പരമ്പരയിൽ താരം ടീമിൽ തിരിച്ചെത്തിയേക്കുമെന്നാണ് ഒരു ദേശീയ മാധ‍്യമത്തിന്‍റെ റിപ്പോർട്ട്. ഒന്നാം ടെസ്റ്റിനിടെ പരുക്കേറ്റതിനാൽ ഗില്ലിനെ ടീമിൽ നിന്ന് ഒഴിവാക്കിയിരുന്നു. നവംബർ 30നാണ് ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പര ആരംഭിക്കുന്നത്.

ശബരിമല സ്വർണക്കൊള്ള: പദ്മകുമാറിന്‍റെ സ്വത്ത് വിവരങ്ങളും വിദേശയാത്രകളും അന്വേഷിക്കും

സെൻയാർ ചുഴലിക്കാറ്റ്; കേരളത്തിൽ മഴ ശക്തമാകും

കൈവെട്ട് കേസ് ഗൂഢാലോചന എൻഐഎ അന്വേഷിക്കും

അതിർത്തികൾ മാറാം, സിന്ധ് ഇന്ത്യക്കു തിരിച്ചുകിട്ടാം: രാജ്നാഥ് സിങ്

തിരുവനന്തപുരത്തു നിന്നുള്ള വിമാന സർവീസുകൾ വർധിപ്പിച്ചു