സെഞ്ച്വറിയടിച്ച് സ്റ്റീവ് സ്മിത്ത്; ബിഗ് ബാഷ് ലീഗിൽ സിഡ്നി സിക്സേഴ്സിന് ജയം  
Sports

സെഞ്ച്വറിയടിച്ച് സ്റ്റീവ് സ്മിത്ത്; ബിഗ് ബാഷ് ലീഗിൽ സിഡ്നി സിക്സേഴ്സിന് ജയം

മത്സരത്തിൽ ആദ‍്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേഴ്സ് 3 വിക്കറ്റ് നഷ്ടത്തിൽ 220 റൺസാണ് അടിച്ച് കൂട്ടിയത്

Aswin AM

സിഡ്നി: ബിഗ് ബാഷ് ലീഗിൽ പെർത്ത് സ്കോച്ചേഴ്സിനെതിരേ സിഡ്നി സിക്സേഴ്സിന് ജയം. മത്സരത്തിൽ ആദ‍്യം ബാറ്റ് ചെയ്ത സിഡ്നി സിക്സേഴ്സ് 3 വിക്കറ്റ് നഷ്ടത്തിൽ 220 റൺസാണ് അടിച്ച് കൂട്ടിയത്. 58 പന്തിൽ സെഞ്ച്വറിയടിച്ച് സ്റ്റീവ് സ്മിത്തിന്‍റെ മികച്ച പ്രകടനമാണ് കൂറ്റൻ സ്കോറിലെത്താൻ സഹായിച്ചത്. മൊത്തം 64 പന്തുകൾ നേരിട്ട സ്മിത്ത് 121 റൺസാണ് പെർത്ത് സ്കോച്ചേഴ്സിനെതിരേ അടിച്ചുകൂട്ടിയത്. 7 സിക്സറുകളും 10 ബൗണ്ടറികളുമടങ്ങുന്നതായിരുന്നു ഇന്നിങ്സ്.

സ്മിത്തിന് പുറമേ ക‍്യാപ്റ്റൻ മോയിസസ് ഹെൻറിക്വസ് (46), ബെൻ ഡ്വാർഷുയിസ് (23) എന്നിവരും മികച്ച പ്രകടനം പുറത്തെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ പെർത്ത് സ്കോച്ചേഴ്സിന് നിശ്ചിത ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 206 റൺസെ നേടാനായുള്ളൂ. സാം ഫാനിങ് (41), ക‍്യാപ്റ്റൻ ആഷ്ടൺ ടർണർ (66) എന്നിവർ മാത്രമേ മികച്ച പ്രകടനം.

നേപ്പാളിലെ പ്രളയം; കുടുങ്ങിയവരിൽ 36 അംഗ മലയാളി സംഘവും, അടിയന്തര നടപടി സ്വീകരിച്ച് സംസ്ഥാന സർക്കാർ

മഴ ശക്തമാവുന്നു; 4 ജില്ലകളിൽ ഓറഞ്ച് അലർട്ട്, 5 ഇടത്ത് യെലോ

നേപ്പാളിൽ വൻ പ്രളയം; മരണം 16 ആയി

രണ്ടാം ടെസ്റ്റ്: ശ്രീലങ്ക ഇന്നിങ്സ് പരാജയം ഒഴിവാക്കി

ശബരിമലദർശനം തടഞ്ഞു; ട്രാൻസ്ജെൻഡർ യുവതിയുടെ ഹർജിയിൽ വിശദീകരണം തേടി ഹൈക്കോടതി