Sports

ഛേത്രി​ക്കും ഭാ​ര്യ​ സോനത്തിനും ആ​ണ്‍കു​ഞ്ഞ്

ജൂ​ണി​ല്‍ ന​ട​ന്ന ഇ​ന്‍റ​ര്‍കോ​ണ്ടി​നെ​ന്‍റ​ല്‍ ക​പ്പി​ല്‍ ഗോ​ള്‍ നേ​ടി​യ ശേ​ഷ​മാ​ണ് ഛേത്രി ​ത​നി​ക്ക് കു​ഞ്ഞു​ണ്ടാ​കാ​ന്‍ പോ​കു​ന്ന കാ​ര്യം അ​റി​യി​ച്ച​ത്.

ബെം​ഗ​ളൂ​രു: ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ ടീം ​ക്യാ​പ്റ്റ​ന്‍ സു​നി​ല്‍ ഛേത്രി​ക്കും ഭാ​ര്യ സോ​നം ഭ​ട്ടാ​ചാ​ര്യ​യ്ക്കും ആ​ണ്‍കു​ഞ്ഞ് പി​റ​ന്നു. അ​മ്മ​യും കു​ഞ്ഞും ആ​രോ​ഗ്യ​ത്തോ​ടെ​യി​രി​ക്കു​ന്നു​വെ​ന്ന് സോ​ന​ത്തി​ന്‍റെ കു​ടും​ബം അ​റി​യി​ച്ചു. ഗ​ര്‍ഭാ​വ​സ്ഥ​യി​ല്‍ സോ​ന​ത്തി​ന് ഡെ​ങ്കി​പ്പ​നി സ്ഥി​രീ​ക​രി​ച്ചി​രു​ന്നു. ബെം​ഗ​ളൂ​രു​വി​ല്‍ ഇ​ന്ന​ലെ​യാ​യി​രു​ന്നു സോ​നം ആ​ണ്‍കു​ഞ്ഞി​ന് ജ​ന്മം ന​ല്‍കി​യ​ത്. 2017-ലാ​ണ് ഇ​രു​വ​രും വി​വാ​ഹി​ത​രാ​കു​ന്ന​ത്.

മു​ന്‍ ഇ​ന്ത്യ​ന്‍ ഫു​ട്ബോ​ള്‍ താ​ര​വും മാ​നേ​ജ​റു​മാ​യി​രു​ന്ന സു​ബ്ര​താ ഭ​ട്ടാ​ചാ​ര്യ​യു​ടെ മ​ക​ളാ​ണ് സോ​നം. കു​ഞ്ഞി​ന്‍റെ ജ​ന​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഛേത്രി ​അ​വ​ധി​യെ​ടു​ത്തി​രു​ന്നു. സെ​പ്റ്റം​ബ​ര്‍ ഏ​ഴു മു​ത​ല്‍ 10 വ​രെ താ​യ്‌​ല​ന്‍ഡി​ലെ ചി​യാ​ങ് മാ​യി​ല്‍ ന​ട​ക്കു​ന്ന കി​ങ്സ് ക​പ്പി​നു​ള്ള ഇ​ന്ത്യ​ന്‍ ടീ​മി​ല്‍ ഛേത്രി​യെ ഉ​ള്‍പ്പെ​ടു​ത്തി​യി​ട്ടി​ല്ല. എ​ന്നാ​ല്‍, ഏ​ഷ്യ​ന്‍ ഗെ​യിം​സി​ല്‍ താ​രം ക​ളി​ക്കും. ജൂ​ണി​ല്‍ ന​ട​ന്ന ഇ​ന്‍റ​ര്‍കോ​ണ്ടി​നെ​ന്‍റ​ല്‍ ക​പ്പി​ല്‍ ഗോ​ള്‍ നേ​ടി​യ ശേ​ഷ​മാ​ണ് ഛേത്രി ​ത​നി​ക്ക് കു​ഞ്ഞു​ണ്ടാ​കാ​ന്‍ പോ​കു​ന്ന കാ​ര്യം അ​റി​യി​ച്ച​ത്. ഗോ​ള്‍ നേ​ടി​യ ശേ​ഷം പ​ന്തി​നെ ജേ​ഴ്സി​ക്കു​ള്ളി​ലാ​ക്കി​യ ഛേത്രി ​ഗാ​ല​റി​യി​ല്‍ ക​ളി​കാ​ണാ​നെ​ത്തി​യ സോ​ന​ത്തി​ന് നേരേ വിരൽ ചൂണ്ടിയത് കൗതുകമുയർത്തിയിരുന്നു.

"ഒരേ സമയം യുദ്ധവും ക്രിക്കറ്റും"; ഇന്ത്യ-പാക് മാച്ചിനെതിരേ പ്രതിഷേധം പുകയുന്നു

സതീശനെതിരേ നിൽക്കുന്നത് കുലംമുടിക്കുന്ന വെട്ടുകിളികൾ; സ്ത്രീകളുടെ മാനത്തിന് വില പറയുന്നവൻ പാർട്ടിക്ക് പുറത്തെന്ന് കെഎസ്‌യു നേതാവ്

പെൺകുട്ടിയാകണമെന്ന് മോഹം; ജനനേന്ദ്രിയം മുറിച്ച് വിദ്യാർഥി

ലേണേഴ്സ് പരീക്ഷയിൽ മാറ്റം; ജയിക്കാൻ ഇനി 30 ചോദ്യങ്ങളിൽ 18 ശരിയുത്തരം വേണം

മുൻകൂർ ജാമ്യാപേക്ഷ ഹൈക്കോടതിയിൽ നിയമപരമായി നിലനിൽക്കുമെന്ന് കോടതി