വിരമിക്കൽ തീരുമാനം പിന്‍വലിച്ച് സുനിൽ ഛേത്രി

 
Sports

വിരമിക്കൽ തീരുമാനം പിന്‍വലിച്ച് സുനിൽ ഛേത്രി

ഈ മാസത്തെ മത്സരങ്ങളിൽ അദ്ദേഹം പങ്കെടുക്കുമെന്നാണ് തീരുമാനം.

Ardra Gopakumar

ന്യൂഡൽഹി: വിരമിക്കൽ പിൻവലിച്ച് സുനിൽ ഛേത്രി തിരിച്ചുവരുന്നു. ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷനുമായി ഹെഡ് കോച്ച് മനോലോ മാർക്ക് നടത്തിയ ചർച്ചയെ തുടർന്നാണ് വിരമിക്കൽ തീരുമാനം പിൻവലിച്ചത്. ഇന്ത്യയുടെ ഈ മാസത്തെ മത്സരങ്ങളിൽ നാൽപ്പതുകാരൻ പങ്കെടുക്കുമെന്നാണ് തീരുമാനം.

ഛേത്രിയുടെ തീരുമാനം ടീമിന് ഗുണമാകുമെന്നും മാർച്ച് 19ന് മാലിദ്വീപുമായുള്ള മത്സരത്തിൽ താരം കളിക്കുമെന്നും കോച്ച് അറിയിച്ചു. തുടർന്ന് മാർച്ച് 25 ന് എഎഫസി ഏഷ്യൻ കപ്പ് മൂന്നാം റൗണ്ടിൽ ബംഗ്ലാദേശിനെതിരായ മത്സരത്തിലും കളിക്കും.

മേഘാലയയിലെ ഷില്ലോങ്ങിലുള്ള ജവഹർലാൽ നെഹ്‌റു സ്റ്റേഡിയത്തിലാണ് രണ്ട് മത്സരങ്ങളും. ഒരു വർഷം മുൻപാണ് അന്താരാഷ്ട്ര മത്സരങ്ങളിൽ നിന്ന് ഛേത്രി വിരമിക്കൽ പ്രഖ്യാപിച്ചത്. ജൂൺ ആറിന് കോൽക്കത്തയിൽ ഫിഫ ലോകകപ്പ് യോഗ്യതാ മത്സരമായിരുന്നു അദ്ദേഹത്തിന്‍റെ അവസാന മത്സരം.

അണ്ടർ-19 ഏഷ്യ കപ്പ്: ഇന്ത്യ ഫൈനലിൽ

ശബരിമല സ്വർണക്കൊള്ള: പങ്കജ് ഭണ്ഡാരിയും ഗോവർധനും അറസ്റ്റിൽ

ഇന്ത്യക്ക് ബാറ്റിങ്, സഞ്ജു 22 പന്തിൽ 37

അന്വേഷണത്തിൽ അലംഭാവം, പ്രതികളെ എസ്ഐടി സംരക്ഷിക്കാൻ ശ്രമിക്കുന്നു: രൂക്ഷ വിമർശനവുമായി ഹൈക്കോടതി

ഇടുക്കിയിൽ 72 കാരിയെ തീകൊളുത്തിക്കൊന്ന കേസ്; പ്രതിക്ക് ജീവപര്യന്തം തടവും പിഴയും