വൈഭവ് സൂര്യവംശി.

 
Sports

സൂര്യവംശിക്കൊപ്പം അച്ഛനുമമ്മയും ഇംഗ്ലണ്ടിലേക്ക്; എല്ലാ ചെലവും ഏറ്റെടുത്ത് ബിസിസിഐ

നിലവിൽ ഇന്ത്യ എ ടീമിന്‍റെ ത്രിരാഷ്‌ട്ര ടൂർണമെന്‍റിൽ കളിക്കുന്നതിനായി ശ്രീലങ്കയിലാണ് വൈഭവ്

നീതു ചന്ദ്രൻ

ന്യൂഡൽഹി: ടി20 ടീമിൽ ഇടം പിടിച്ച 15 വയസുകാരൻ വൈഭവ് സൂര്യവംശിക്കൊപ്പം മാതാപിതാക്കളും ഇംഗ്ലണ്ടിലേക്ക് പോകും. കുടുംബത്തിന്‍റെ സാമിപ്യം സാഹചര്യങ്ങളോട് പൊരുത്തപ്പെടാൻ വൈഭവിന് സഹായകമാകുമെന്നും അതിനു വേണ്ടിയുള്ള എല്ലാ ചെലവും ഏറ്റെടുക്കുമെന്നും ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ വ്യക്തമാക്കി.

നിലവിൽ ഇന്ത്യ എ ടീമിന്‍റെ ത്രിരാഷ്‌ട്ര ടൂർണമെന്‍റിൽ കളിക്കുന്നതിനായി ശ്രീലങ്കയിലാണ് വൈഭവ്. കഴിഞ്ഞ ദിവസമാണ് ഇന്ത്യയുടെ ഇംഗ്ലണ്ട് പര്യടനത്തിനായുള്ള ടി20 ടീമിനെ ബിസിസിഐ പ്രഖ്യാപിച്ചത്.

ഐപിഎല്ലിലെ ഗംഭീര പ്രകടനത്തിനു പിന്നാലെയാണ് വൈഭവ് ടീമിൽ ഇടം നേടിയത്. ടീമിലെ ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനാണ് വൈഭവ്. രാജസ്ഥാൻ റോയൽസിനു വേണ്ടി ഐപിഎല്ലിൽ കളിച്ച സൂര്യവംശി ഒരു സെഞ്ച്വറിയും അഞ്ച് അർധ സെഞ്ച്വറികളും അടക്കം 776 റൺസ് ആണ് വാരിക്കൂട്ടിയത്.

''സമരം ചെയ്യുന്ന വിദ‍്യാർഥികളുടെ ആവശ‍്യം പരിഹരിച്ചില്ല''; മോദിക്ക് മറുപടിയുമായി അരവിന്ദ് കെജ്‌രിവാൾ

ജൂലൈ മാസത്തെ ക്ഷേമപെൻഷൻ വെള്ളിയാഴ്ച മുതൽ വിതരണം ചെയ്യും

ഡിജിപി ഓഫീസിൽ ഹെഡ് കോൺസ്റ്റബിൾ സ്വയം നിറയൊഴിച്ച് ജീവനൊടുക്കി

പശ്ചിമ ബംഗാളിലെ നഗരസഭ നിയമന അഴിമതി; തൃണമൂൽ കോൺഗ്രസ് എംഎൽഎയുടെ മകൻ ഇഡിക്ക് മുന്നിൽ ഹാജരായി

പ്രധാനമന്ത്രിയുടെ പ്രതികരണം അപര്യാപ്തം; ധർമേന്ദ്ര പ്രധാൻ രാജി വയ്ക്കുന്ന വരെ ജന്തർ മന്ദർ വിടില്ലെന്ന് സിജെപി