തമീം ഇഖ്ബാൽ

 
Sports

ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡിന്‍റെ അധ‍്യക്ഷനായി തമീം ഇഖ്ബാൽ; പുതുയുഗത്തിന് തുടക്കം

അമിനുൾ ഇസ്‌ലാമിന്‍റെ നേതൃത്വത്തിലുള്ള ബോർഡ് ദേശീയ കായിക സമിതി പിരിച്ചു വിട്ടതിനെത്തുടർന്നാണ് ഈ നടപടി

Aswin AM

ധാക്ക: മുൻ ബംഗ്ലാദേശ് ക്രിക്കറ്റ് താരം തമീം ഇഖ്ബാലിനെ ബിസിബിയുടെ അധ‍്യക്ഷനായി സർക്കാർ നിയമിച്ചു. അമിനുൾ ഇസ്‌ലാമിന്‍റെ നേതൃത്വത്തിലുള്ള ബോർഡ് ദേശീയ കായിക സമിതി പിരിച്ചു വിട്ടതിനെത്തുടർന്നാണ് ഈ നടപടി. അധികാര ദുർവിനിയോഗവും അഴിമതിയും നടന്നതായി അന്വേഷണ സമിതി കണ്ടെത്തിയതിന്‍റെ അടിസ്ഥാനത്തിലാണ് ബിസിബി പിരിച്ചുവിട്ടത്.

തമീമിന്‍റെ നേതൃത്വത്തിലുള്ള 11 അംഗ അഡ്ഹോക്ക് കമ്മിറ്റി ഇനി പുതിയ ബോർ‌ഡിനെ നയിക്കും. മുൻ ക‍്യാപ്റ്റൻ മിൻഹാജുൽ ആബിദീൻ, മുൻ താരം അത്തർ അലി ഖാൻ എന്നിവരും ഈ ബോർഡിൽ അംഗങ്ങളാണ്. ബംഗ്ലാദേശിനു വേണ്ടി 70 ടെസ്റ്റും 243 ഏകദിനങ്ങളും 78 ട്വന്‍റി20യും കളിച്ചിട്ടുള്ള തമീം ഇഖ്ബാലിന്‍റെ നേതൃത്വത്തിൽ പുതിയ ഒരു മാറ്റത്തിന് തുടക്കം കുറിക്കുമെന്ന് തന്നെ പ്രതീക്ഷിക്കാം.

ശരീരത്തിൽ 51 മുറിവുകൾ, ജനനേന്ദ്രിയത്തിലടക്കം ആഴത്തിൽ പരുക്ക്; ഒന്നരവയസുകാരൻ നേരിട്ടത് കൊടും ക്രൂരത!

കേരളത്തിൽ മഴ തുടരും; 6 ജില്ലകളിൽ യെലോ അലർട്ട്

കോക്രോച്ച് ജനതാ പാർട്ടി കേരളത്തിലേക്ക്; പ്രവർത്തകരുടെ ആദ്യ ഒത്തുചേരൽ കൊച്ചിയിൽ

ജനിച്ചതിനു പിന്നാലെ വലിച്ചെറിഞ്ഞു, മുലപ്പാൽ പോലും കൊടുക്കുന്നില്ല; 19 കാരി പ്രസവിച്ച കുഞ്ഞിനെ സിഡബ്ല്യുസി ഏറ്റെടുക്കും

5 ദിവസത്തിനകം കാലവർഷം ഇങ്ങെത്തും; കേരളത്തിൽ മഴ സജീവമാവുന്നു