തൻവി ശർമ.

 
Sports

ലോക ജൂനിയർ ബാഡ്മിന്‍റൺ: തൻവി ശർമയ്ക്ക് വെള്ളി

17 വർഷത്തിനിടെ ലോക ജൂനിയർ ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതാ ഷട്ട്ലറാണ് 16 വയസുകാരിയായ തൻവി

Sports Desk

ഗോഹട്ടി: ബിഡബ്ല്യുഎഫ് ലോക ജൂനിയർ ബാഡ്മിന്‍റൺ ചാംപ്യൻഷിപ്പിന്‍റെ വനിതാ സിംഗിൾസ് ഫൈനലിൽ ഇന്ത്യൻ ഷട്ട്ലർ തൻവി ശർമയ്ക്ക് തോൽവി. തായ്‌ലൻഡിന്‍റെ രണ്ടാം സീഡ് താരം അന്യപത് ഫിച്ചിത്പ്രീചസാക്കിനോട് തുടർച്ചയായ ഗെയിമുകൾക്കാണ് (7-15, 12-15) തൻവി പരാജയപ്പെട്ടത്.

ഈ പ്രകടനത്തോടെ തൻവി വെള്ളി മെഡൽ നേടി. 17 വർഷത്തിനിടെ ലോക ജൂനിയർ ചാംപ്യൻഷിപ്പിൽ മെഡൽ നേടുന്ന മൂന്നാമത്തെ ഇന്ത്യൻ വനിതാ ഷട്ട്ലറാണ് 16 വയസുകാരിയായ തൻവി.

സൈന നെഹ്‌വാൾ (2008-ൽ സ്വർണം, 2006-ൽ വെള്ളി), അപർണ പോപറ്റ് (1996-ൽ വെള്ളി) എന്നിവരാണ് ഇതിനുമുൻപ് മെഡൽ നേടിയ ഇന്ത്യൻ താരങ്ങൾ.

ദീപ ജോസഫിന്‍റെ റിട്ട് ഹർജിയിൽ തടസഹർജി നൽകി രാഹുൽ മാങ്കൂട്ടത്തിൽ കേസിലെ അതിജീവിത

വിവാഹത്തിന് വീട്ടുകാർ സമ്മതിച്ചില്ല; യുവാവും യുവതിയും ഹോട്ടല്‍ മുറിയില്‍ തൂങ്ങിമരിച്ച നിലയില്‍

സി.ജെ. റോയ് ജീവനൊടുക്കിയത് ഐടി ഉദ‍്യോഗസ്ഥരുടെ മാനസിക പീഡനം മൂലം; ഗുരുതര ആരോപണങ്ങളുമായി കുടുംബം

ആർത്തവ ആരോഗ‍്യം മൗലികാവകാശം, സ്കൂളുകളിൽ സാനിറ്ററി നാപ്കിനുകൾ സൗജന്യമായി നൽകണമെന്ന് സുപ്രീം കോടതി

സഞ്ജു ഇടവേള എടുക്കണം, പുറത്തിരുന്ന് കളി നിരീക്ഷിക്കട്ടെയെന്ന് ആർ. അശ്വിൻ