ഇന്ത്യ-ഇംഗ്ലണ്ട് മൂന്നാം ടി20 മത്സരം ജൂലൈ ഏഴിന്

 
Sports

ഇന്ത്യ-ഇംഗ്ലണ്ട് ടി20 പരമ്പര; മൂന്നാം പോരാട്ടത്തിൽ മേല്‍ക്കൈ ലക്ഷ്യമിട്ട് ഇരുടീമുകളും

Sarath Nath MS

നോട്ടിങ്ഹാം: ഇന്ത്യയും ഇംഗ്ലണ്ടും തമ്മിലുള്ള അഞ്ച് മത്സരങ്ങളുടെ ടി20 പരമ്പരയിലെ മൂന്നാം പോരാട്ടം ജൂലൈ ഏഴിന് അരങ്ങേറും. പരമ്പരയുടെ ഗതി നിര്‍ണയിക്കാന്‍ സാധ്യതയുള്ള മത്സരമായതിനാല്‍ ഇരു ടീമുകളും മികച്ച ഇലവനെ തന്നെ കളത്തിലിറക്കുമെന്നാണ് വിലയിരുത്തല്‍. ഇംഗ്ലണ്ടിലെ നോട്ടിങ്ഹാമിലെ ട്രെന്‍റ് ബ്രിഡ്ജ് സ്റ്റേഡിയത്തില്‍ വൈകിട്ട് നാലരയ്ക്കാണ് മത്സരം.

ട്രെന്‍റ് ബ്രിഡ്ജിലെ പിച്ച് പൊതുവേ ബാറ്റിങ്ങിന് അനുകൂലമാണെങ്കിലും തുടക്കത്തില്‍ പേസ് ബൗളര്‍മാര്‍ക്ക് ചെറിയ സ്വിങ് ലഭിക്കാറുണ്ട്. ടോസ് നേടുന്ന ടീം സാഹചര്യങ്ങള്‍ വിലയിരുത്തി ആദ്യം ബൗള്‍ ചെയ്യാന്‍ സാധ്യതയുണ്ടെന്നാണ് വിദഗ്ധരുടെ വിലയിരുത്തല്‍. അതേസമയം മൂന്നാമത്തെ മത്സരത്തില്‍ ഇന്ത്യയ്ക്ക് മികച്ച തുടക്കം നല്‍കുക ഓപ്പണര്‍മാരുടെ പ്രധാന ദൗത്യമായിരിക്കും. രണ്ടാമത്തെ മത്സരത്തില്‍ ഓപ്പണിങ് സ്ഥാനത്ത് മലയാളി താരം സഞ്ജു സാംസണിനെ മാറ്റി കൗമാരതാരം വൈഭവ് സൂര്യവംശിക്ക് അവസരം നല്‍കിയിരുന്നു. എന്നാല്‍ പ്രതീക്ഷിച്ച പ്രകടനം വൈഭവില്‍ നിന്ന് ഉണ്ടായില്ല. കേവലം 14 റണ്‍സ് മാത്രമാണ് താരത്തിനു നേടായത്. അതിനാല്‍ മൂന്നാമത്തെ മത്സരത്തില്‍ സഞ്ജു തിരിച്ചെത്തുമോയെന്നാണ് ആരാധകര്‍ കാത്തിരിക്കുന്നത്.

മധ്യനിരയില്‍ ക്യാപ്റ്റനായ ശ്രേയസ് അയ്യര്‍, ശിവം ദുബെ, തിലക് വര്‍മ എന്നിവര്‍ നിര്‍ണായകമാകുമെന്നാണ് പ്രതീക്ഷ. അതേസമയം അര്‍ഷ്ദീപ് സിങ് നയിക്കുന്ന പേസ് ആക്രമണവും സ്പിന്നര്‍മാരുടെ പ്രകടനവും മത്സരഫലം നിര്‍ണയിക്കുന്ന ഘടകങ്ങളായേക്കും.

മറുവശത്ത്, ഹാരി ബ്രൂക്കിന്‍റെ നേതൃത്വത്തിലുള്ള ഇംഗ്ലണ്ട് സ്വന്തം മണ്ണിന്‍റെ ആനുകൂല്യം പരമാവധി ഉപയോഗപ്പെടുത്താനാണ് ലക്ഷ്യമിടുന്നത്. ജേക്കബ് ബെതല്‍, ജോസ് ബട്ട്‌ലര്‍ എന്നിവരുടെ വെടിക്കെട്ട് ബാറ്റിങ്ങും ജോഫ്ര ആര്‍ച്ചര്‍, സാം കറന്‍ എന്നിവരുടെ ബൗളിങ്ങും ഇന്ത്യയ്ക്ക് വലിയ വെല്ലുവിളിയാകും. സ്വന്തം ആരാധകര്‍ക്ക് മുന്നില്‍ വിജയം നേടി പരമ്പരയില്‍ മേല്‍ക്കൈ നേടാനാണ് ഇംഗ്ലണ്ടിന്‍റെ ശ്രമം.

പരമ്പരയില്‍ ആദ്യ മത്സരം മഴ കാരണം ഉപേക്ഷിച്ചിരുന്നു. രണ്ടാമത്തെ മത്സരം ഇംഗ്ലണ്ട് വിജയിച്ചതിനാല്‍ പരമ്പര സ്വന്തമാക്കണമെങ്കില്‍ ശേഷിക്കുന്ന മൂന്നു മത്സരങ്ങളിലും ഇന്ത്യയ്ക്ക് ജയം അനിവാര്യമാണ്. ജൂലൈ നാലിന് നടന്ന രണ്ടാമത്തെ മത്സരത്തില്‍ ടോസ് നേടി 190 റണ്‍സ് നേടിയ ഇന്ത്യയെ മറുപടി ബാറ്റിങ്ങില്‍ ഇംഗ്ലണ്ട് 191 റണ്‍സിന് പരാജയപ്പെടുത്തുകയായിരുന്നു. പരമ്പര സ്വന്തമാക്കാന്‍ നിര്‍ണായകമായ മൂന്നാം പോരാട്ടത്തിനായി ആരാധകര്‍ വലിയ പ്രതീക്ഷയോടെയാണ് കാത്തിരിക്കുന്നത്.

ഡൽഹിയിൽ എച്ച് 1 എൻ 1 കേസുകൾ വർധിക്കുന്നു; ആശങ്ക പ്രകടിപ്പിച്ച് ആംആദ്മി പാർട്ടി നേതാവ് സൗരഭ് ഭരദ്വാജ്

''രാജ‍്യത്തെ വിഭജിക്കുന്ന നയങ്ങളാണ് മോദി സർക്കാർ നടപ്പിലാക്കുന്നത്''; വിമർശനവുമായി എസ്എഫ്ഐ നേതാവ്

സ്കൂൾ പരിശോധനയ്‌ക്കെത്തിയ പ്രവർത്തകർക്ക് നേരെയുണ്ടായ ആക്രമണത്തിനു പിന്നിലുള്ളവരെ അറസ്റ്റ് ചെയ്യണമെന്ന് സിജെപി

രാഹുൽ ഗാന്ധിയുടെ സമരം വിജയം; വിദ‍്യാർഥികൾക്കെതിരായ പെല്ലറ്റ് ഗൺ ആക്രമണത്തിൽ എഫ്ഐആർ ഇട്ടു

മുഖ‍്യമന്ത്രിയെ നിയന്ത്രിക്കുന്നത് ജമാ അത്തെ ഇസ്‌ലാമിയും ലീഗും; പൂക്കിയല്ല രാജ‍്യദ്രോഹിയായ പോക്കിരിയാണെന്ന് അബ്ദുള്ളക്കുട്ടി