ഉജ്ജ്വൽ സൂര്യവംശി, ആശിർവാദ് സൂര്യവംശി, വൈഭവ് സൂര്യവംശി

 
Sports

വൈഭവിന്‍റെ അനുജൻ തന്നെ; പത്താം വയസിൽ ആദ്യ സെഞ്ച്വറിയുമായി ആശിർവാദ് സൂര്യവംശി

ഇപ്പോഴിതാ വൈഭവിനേക്കാൾ ഒട്ടും മോശമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് അനുജൻ ആശിർവാദ് സൂര്യവംശിയും.

നീതു ചന്ദ്രൻ

സമസ്തിപുർ: ക്രിക്കറ്റ് ആരാധകരെയെല്ലാം അമ്പരപ്പിക്കുന്ന പ്രകടനം കാഴ്ച വയ്ക്കുന്ന വണ്ടർ കിഡാണ് ഇന്ത്യയുടെ വൈഭവ് സൂര്യവംശി. ഇപ്പോഴിതാ വൈഭവിനേക്കാൾ ഒട്ടും മോശമല്ലെന്ന് തെളിയിച്ചിരിക്കുകയാണ് അനുജൻ ആശിർവാദ് സൂര്യവംശിയും. സമസ്തിപുരിലെ ഒരു പ്രാദേശിക ടൂർണമെന്‍റിൽ സെഞ്ച്വറിയടിച്ച് തകർത്തിരിക്കുകയാണ് പത്തു വയസുകാരൻ ആശിർവാദ്. വെറും 87 ബോളുകളിലാണ് ആശിർവാദ് 103 റൺസ് നേടിയത്. 20 ഫോറും ഒരു സിക്സും പിറന്നു.118.39 ആണ് ആശിർവാദിന്‍റെ സ്ട്രൈക്ക് റേറ്റ്.

വൈഭവിന്‍റെ സോഹദരൻ ഉജ്ജ്വൽ സൂര്യവംശിയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കുഞ്ഞനുജന്‍റെ സെഞ്ച്വറി പുറത്തു വിട്ടത്. തൊട്ടുപിന്നാലെ അച്ഛൻ സഞ്ജീവ് സൂര്യവംശിയും ഇക്കാര്യം ഫെയ്സ്ബുക്കിലൂടെ പങ്കു വച്ചു. എന്‍റെ ഇളയ മകൻ അവന്‍റെ ആദ്യ സെഞ്ച്വറി നേടിയിരിക്കുന്നു.

ആശിർവാദിന് നിങ്ങളുടെ സ്നേഹവും അനുഗ്രഹങ്ങളും നൽകാൻ അപേക്ഷിക്കുന്നു എന്നാണ് സഞ്ജീവ് കുറിച്ചിരിക്കുന്നത്. വരുന്ന രണ്ടു വർഷത്തിനുള്ളിൽ ആശിർവാദ് വൈഭവിനെപ്പോലെ മികച്ച ക്രിക്കറ്റർ ആകുമെന്നാണ് സഞ്ജീവ് പറയുന്നത്. വൈഭവ് സൂര്യവംശിയും സ്കോർബോർഡിന്‍റെ ചിത്രത്തിനൊപ്പം ആശിർവാദിന് അഭിനന്ദനങ്ങൾ നേർന്നിട്ടുണ്ട്.

വൈഭവിനെപ്പോലെ തന്നെ ബിഹാറിൽ നിന്നാണ് ആശിർവാദിന്‍റെ ക്രിക്കറ്റ് പരിശീലനം. ഐപിഎല്ലിനെ മിന്നുന്ന പ്രകടനത്തിനു പിന്നാലെ ഇന്ത്യൻ ടീമിലും ഇടം നേടിയിരിക്കുകയാണ് 15കാരനാണ് വൈഭവ്.

ഇമ്രാൻ ഖാനെയും ഭാര‍്യ‍‌യെയും ഏകാന്ത തടവിൽ പാർപ്പിക്കരുത്; വൈദ‍്യസഹായം ഉറപ്പാക്കണമെന്ന് ഹൈക്കോടതി

കാലടി സർവകലാശാലയിലെ എസ്എഫ്ഐ സമരം; 16 വിദ‍്യാർഥികൾക്കെതിരേ നടപടി

ഇടുക്കിയുടെ മിടുക്കൻ; കെസിഎല്ലിൽ ജോബിൻ ജോബിക്ക് സെഞ്ചുറി

''വിജ‌യ്ക്ക് വേണമെങ്കിൽ അമെരിക്കൻ പ്രസിഡന്‍റാകാൻ സാധിക്കും, അതിൽ തെറ്റില്ല''; പരിഹാസവുമായി എടപ്പാടി പളനിസ്വാമി

ഓഹരി പങ്കാളിത്തം വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന കേസ്; മാണി സി. കാപ്പന് ഒരു വർഷം തടവും പിഴയും