മലപ്പുറംകാരനെ ഫുട്ബോൾ കളി പഠിപ്പിക്കണോ! വിഘ്നേഷ് പുത്തൂർ, ഫയൽ ഫോട്ടൊ
മുംബൈ ഇന്ത്യൻസിന്‍റെ മലയാളി ക്രിക്കറ്റ് താരം വിഘ്നേഷ് പുത്തൂരിന് ഐഎസ്എൽ ഫുട്ബോൾ ടീം കേരള ബ്ലാസ്റ്റേഴ്സിന്‍റെ ക്ഷണം! മുംബൈ ഇന്ത്യൻസ് പങ്കുവച്ച വീഡിയോയ്ക്കു താഴെയാണ് കേരള ബ്ലാസ്റ്റേഴ്സിന്‍റെ ഔദ്യോഗിക അക്കൗണ്ടിൽ നിന്ന് 'സ്വാഗതം വിഘ്നേഷ്' എന്ന് കമന്‍റ് ചെയ്തിരിക്കുന്നത്.
സ്പോട്ട് കിക്ക് ഗ്യാലറിയിലെ ലക്ഷ്യത്തിലെത്തിച്ച ശേഷം ക്രിസ്റ്റ്യാനോ റൊണാൾഡോയുടെ ആഹ്ളാദ പ്രകടനം അനുകരിക്കാൻ ശ്രമിക്കുന്ന വിഘ്നേഷിനെയും ഷോട്ട് കണ്ട് അദ്ഭുതപ്പെടുന്ന മുംബൈ ഇന്ത്യൻസ് ക്യാപ്റ്റൻ ഹാർദിക് പാണ്ഡ്യയെയും വീഡിയോയിൽ കാണാം.
മലപ്പുറം സ്വദേശിയായതിനാൽ വിഘ്നേഷിന്‍റെ ഫുട്ബോൾ മികവിൽ അദ്ഭുതമില്ലെന്ന മട്ടിൽ നിരവധി കമന്‍റുകളും വീഡിയോയ്ക്കു താഴെ വന്നിട്ടുണ്ട്.