virat anushka 
Sports

'തിളങ്ങുന്ന ചന്ദ്രൻ'; കോലിക്കും അനുഷ്കയ്ക്കും ആൺകുഞ്ഞ് പിറന്നു

വിരാട് കോലി അനുഷ്‌ക ദമ്പതികളുടെ ആദ്യത്തെ കുഞ്ഞ് വാമിഖയ്ക്ക് 3 വയസുണ്ട്. 2021 ജനുവരിയിലാണ് വാമിഖ ജനിച്ചത്

Renjith Krishna

ഇന്ത്യൻ ക്രിക്കറ്റർ വിരാട് കോലിക്കും നടി അനുഷ്ക ശർമയ്ക്കും ആൺകുഞ്ഞ് ജനിച്ചു. കോലി തന്നെയാണ് സന്തോഷ വാർത്ത ഇൻസ്റ്റഗ്രാമിലൂടെ അറിയിച്ചത്. അകായ് എന്നാണ് കുഞ്ഞിന്റെ പേര്. തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്നും കോലി ഇൻസ്റ്റാഗ്രാമിൽ കൂട്ടിച്ചേർത്തു. ടർക്കിഷ് വാക്കായ 'അകായി'യുടെ അർഥം തിളങ്ങുന്ന ചന്ദ്രൻ എന്നാണ്.

വിരാട് കോലി അനുഷ്‌ക ദമ്പതികളുടെ ആദ്യത്തെ കുഞ്ഞ് വാമിഖയ്ക്ക് 3 വയസുണ്ട്. 2021 ജനുവരിയിലാണ് വാമിഖ ജനിച്ചത്. നിലവിൽ കോലി ക്രിക്കറ്റിൽ നിന്നും അവധിയെടുത്ത് വീട്ടിലാണ്. കുടുംബപരമായ കാര്യങ്ങക്ക് അവധിയെടുക്കുകയായിരുന്നു.

സ്കൂൾ കലോത്സവത്തിന് തിരശീല ഉയരുന്നു

കെഫോൺ 1.42 ലക്ഷം കണക്ഷനുകൾ പൂർത്തിയാക്കി

ഇറാൻ-യുഎസ് സംഘർഷത്തിൽ മധ്യസ്ഥ ചർച്ചയുമായി ഒമാൻ

ശബരിമലയിൽ മകരവിളക്ക് ബുധനാഴ്ച

ഗാൽവാൻ സംഘർഷത്തിനു ശേഷം ഇതാദ്യമായി ചൈനീസ് കമ്യൂണിസ്റ്റ് പാർട്ടി-ബിജെപി നേതാക്കളുടെ കൂടിക്കാഴ്ച ഡൽഹിയിൽ