ഇസബെല്ല ലെയ്റ്റയും കോലിയും

 
Sports

'12 വർഷം മുൻപത്തെ ബന്ധമാണ്, ഇനിയെങ്കിലും അവസാനിപ്പിക്കൂ'; കമന്‍റുമായി കോലിയുടെ മുൻ കാമുകി

Manju Soman

ഇൻസ്റ്റഗ്രാം ഇൻഫ്ലുവൻസറായ ലിസ് ലാസിന്‍റെ പോസ്റ്റ് ലൈക്ക് ചെയ്തതോടെ വിവാദങ്ങളിൽ നിറഞ്ഞിരിക്കുകയാണ് വിരാട് കോലി. താരത്തെ ട്രോളിക്കൊണ്ട് നിരവധി പോസ്റ്റുകളാണ് വരുന്നത്. അത്തരത്തിലുള്ള ഒരു പോസ്റ്റിന് താഴെ കോലിയുടെ മുൻ കാമുകി നൽകിയ കമന്‍റാണ് ഇപ്പോൾ ശ്രദ്ധനേടുന്നത്.

വിരാട് കോലിയുടെ പേരുമായി ചേർത്തുവായിക്കപ്പെട്ട സ്ത്രീകളുടെ ചിത്രങ്ങൾ ഉൾപ്പെടുക്കിക്കൊണ്ടുള്ളതായിരുന്നു പോസ്റ്റ്. അനുഷ്ക ശർമയുടേയും ലിസ് ലാസിന്‍റേയും ചിത്രത്തിനൊപ്പം താരത്തിന്‍റെ മുൻ കാമുകിയും ബ്രസീലിയൻ നടിയുമായ ഇസബെല്ല ലെയ്റ്റയുടേയും ചിത്രമുണ്ടായിരുന്നു. ഈ പോസ്റ്റിനു താഴെയാണ് കമന്‍റുമായി ഇസബെല്ല എത്തിയത്. 12 വർഷത്തിനു മുൻപ് അവസാനിച്ച ബന്ധമാണ് ഇതെന്നും ഇനിയും ഇത് ചർച്ചയാക്കുന്നത് എന്തിനാണ് എന്നുമായിരുന്നു ഇസബെല്ല കുറിച്ചത്.

2012-ലാണ് കോലിയും ഇസബെല്ലയും പ്രണയത്തിലാകുന്നത്. രണ്ട് വർഷത്തെ ഡേറ്റിങ്ങിനുശേഷം ഇരുവരും വേർപിരിയുകയും ചെയ്തു. അതിനുശേഷമാണ് വിരാട് കോലി, അനുഷ്‌ക ശർമയെ കണ്ടുമുട്ടുന്നതും പിന്നീട് ഇരുവരും വിവാഹിതരാകുന്നതും. മോഡലും അഭിനയവും ഉപേക്ഷിച്ച ഇസബെല്ല ഇപ്പോൾ ഭർത്താവിനും രണ്ട് കുഞ്ഞുങ്ങൾക്കുമൊപ്പം ദോഹയിലാണ് താമസിക്കുന്നത്.

'പ്രിൻസ് ഓൺ ഫയർ'; ധരംശാലയിൽ അഫ്ഗാൻ എരിഞ്ഞടങ്ങി

പാക്കിസ്ഥാൻ പ്രധാനമന്ത്രിയുടെ 24 മണിക്കൂർ സമാധാന കരാർ പ്രസ്താവന തള്ളി ഇറാൻ

39-ാം വയസിൽ പുതു ചരിത്രമെഴുതി ഹിറ്റ്മാൻ; സച്ചിന്‍റെ റെക്കോഡ് തകർത്തു

'നിപയിൽ ഭയപ്പെടേണ്ട സാഹചര‍്യമില്ല'; പ്രതിരോധം പാളിയിട്ടില്ലെന്ന് പി.കെ. കുഞ്ഞാലിക്കുട്ടി

ഇസ്രയേൽ-അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ഖമനേയിയുടെ സംസ്കാരം ജൂലൈ 9ന്; പ്രഖ‍്യാപനവുമായി ഇറാൻ