'സഹീർ ഞാൻ നിന്നെ സ്നേഹിക്കുന്നു'; 20 വർഷങ്ങൾക്കു ശേഷം വൈറൽ ഫാൻഗേളിനെ കണ്ടു മുട്ടി സഹീർ ഖാൻ

 
Sports

'സഹീർ ഞാൻ നിന്നെ സ്നേഹിക്കുന്നു'; 20 വർഷങ്ങൾക്കു ശേഷം വൈറൽ ഫാൻഗേളിനെ കണ്ടു മുട്ടി സഹീർ ഖാൻ|Video

പ്ലക്കാർഡുമായി ഗ്യാലറിയിൽ ഇരുന്ന പെൺകുട്ടി സഹീർ ഖാന്‍റെയും ക്രീസിൽ നിന്നിരുന്ന സേവാഗിന്‍റെയും ചുണ്ടിൽ ചിരിയുണർത്തിയ നിമിഷം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്.

ഇന്ത്യ-പാക്കിസ്ഥാൻ മാച്ചിനിടെ ഗ്യാലറിയിൽ അരങ്ങേറിയ മനോഹരമായ ഒരു പ്രണയ കഥ ഓർമയില്ലേ. സഹീർ ഞാൻ നിങ്ങളെ പ്രണയിക്കുന്നു എന്നെഴുതിയ പ്ലക്കാർഡുമായി ഗ്യാലറിയിൽ ഇരുന്ന പെൺകുട്ടി സഹീർ ഖാന്‍റെയും ക്രീസിൽ നിന്നിരുന്ന സേവാഗിന്‍റെയും ചുണ്ടിൽ ചിരിയുണർത്തിയ നിമിഷം ഇപ്പോഴും സമൂഹ മാധ്യമങ്ങളിൽ വൈറലാണ്. 2005ൽ ബംഗളൂരുവിലെ എം.ചിന്നസ്വാമി സ്റ്റേഡിയത്തിലായിരുന്നു ആ നിമിഷം അരങ്ങേറിയത്. ത്രിവർണ പതാകയുടെ നിറങ്ങൾ മുഖത്ത് പുരട്ടിയിരുന്ന പെൺകുട്ടി സ്ക്രീനിൽ തന്‍റെ മുഖം തെളിഞ്ഞപ്പോഴേ നാണിച്ച് മുഖം പൊത്തി.

എങ്കിലും സഹീറിനായി ഒരു ചുംബനം പറത്തി വിടാൻ മടിച്ചില്ല. യുവ്‌രാജിനൊപ്പം ഇരുന്നിരുന്ന സഹീർഖാനും തിരികെ ചുംബനം പറത്തി. ഇപ്പോഴിതാ 20 വർഷങ്ങൾക്കു ശേഷം അതേ ഫാൻ ഗേളുമായി വീണ്ടും കണ്ടുമുട്ടിയിരിക്കുകയാണ് ഇന്ത്യയുടെ എക്കാലത്തെയും സ്റ്റാർ ക്രിക്കറ്റർ സഹീർ ഖാൻ.

കാലങ്ങൾക്കു ശേഷം കണ്ടു മുട്ടുമ്പോഴും സഹീർ ഞാൻ നിന്നെ സ്നേഹിക്കുന്നു എന്നെഴുതിയ കാർഡ് പെൺകുട്ടിയുടെ കൈവശമുണ്ടെന്നതാണ് രസകരം. ഇരുവരുടെയും കണ്ടുമുട്ടലും സമൂഹമാധ്യമങ്ങളിൽ വൈറലാകുകയാണ്.

മുഖ‍്യമന്ത്രി സ്ഥാനാർഥിയായി വിജയ്

ഭക്ഷണത്തെച്ചൊല്ലിയുണ്ടായ തർക്കം; ഗർഭിണിയായ ഭാര്യയെ ഭർത്താവ് മർദിച്ച് കൊന്നു

നിപ: 3 ജില്ലകളിൽ ജാഗ്രതാ നിർദേശം; ഉന്നതതല യോഗം ചേർന്നു

വൈദികൻ തൂങ്ങി മരിച്ച നിലയിൽ

മെഡിക്കൽ കോളെജിൽ രക്ഷാപ്രവർത്തനം വൈകിയതിൽ വിമർശനവുമായി ആരോഗ്യ വകുപ്പ് മുൻ ഡയറക്റ്റർ