Tech

ഈ വർഷം 4 ഗ്രഹണങ്ങൾ; പക്ഷേ, കാണണമെങ്കിൽ ഇന്ത്യ വിടണം

ഇന്ദോർ: പൂർണ സൂര്യഗ്രഹണം ഉൾപ്പെടെ നാലു ഗ്രഹണങ്ങൾക്കാണ് ഈ വർഷം സാക്ഷിയാകുക. എന്നാൽ ഒന്നു പോലും ഇന്ത്യയിൽ നിന്ന് കാണാനാകില്ലെന്ന് മധ്യപ്രദേശിലെ ജീവാജി ഒബ്സർവേറ്ററി സൂപ്രണ്ടന്‍റ് ഡോ. രാജേന്ദ്ര പ്രകാശ് ഗുപ്ത പറയുന്നു. മാർച്ച് 25 ന് സൂര്യനും ഭൂമിയും ചന്ദ്രനും ഏകദേശം നേർ രേഖയിൽ വരുന്ന ഭാഗിക ചന്ദ്രഗ്രഹണത്തോടെയാണ് ഇത്തവണത്തെ ഗ്രഹണങ്ങൾ ആരംഭിക്കുന്നത്. എന്നാൽ അത് ഇന്ത്യയിൽ പകൽ സമയത്താണ് സംഭവിക്കുന്നത്. അതു കൊണ്ടു തന്നെ ഇന്ത്യയിലുള്ളവർക്ക് ഗ്രഹണം വീക്ഷിക്കാനാകില്ല.

പിന്നീട് ഏപ്രിൽ 8 ന് രാത്രി പൂർണസൂര്യഗ്രഹണവും സംഭവിക്കും. രാത്രിയായതിനാൽ സൂര്യഗ്രഹണവും കാണാൻ സാധിക്കില്ല. പിന്നീട് സെപ്റ്റംബർ 18 ന് രാവിലെയാണ് അർധ ചന്ദ്രഗ്രഹണം നടക്കുന്നത്. ഒക്റ്റോബർ 2 ന് രാത്രി നടക്കുന്ന സൂര്യ ഗ്രഹണവും കാണാനാകില്ല. 7 മിനിറ്റ് മുതൽ 21 മിനിറ്റ് വരെ മാത്രം കാണാൻ സാധിക്കുന്ന ആനുലാർ സൂര്യ ഗ്രഹണമാണ് ഒക്റ്റോബർ 2ന്. ഈ സമയത്ത് സൂര്യന്‍റെ 93 ശതമാനവും മറയപ്പെട്ട രീതിയിലായതിനാൽ ഭൂമിയിൽ നിന്ന് ഒരു ബ്രേസ്ലെറ്റ് എന്ന പോലെ സൂര്യനെ കാണാനാകും.

എന്നാൽ രാത്രിയിലായതിനാൽ ഈ അപൂർവ നിമിഷവും കാണാനാകില്ല. 2023ൽ ഒരു പൂർണ സൂര്യഗ്രഹണം അടക്കം നാല് ഗ്രഹണങ്ങൾ ആണുണ്ടായിരുന്നത്.

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു

വ്യക്തിഹത്യ നടത്തി; ശോഭാ സുരേന്ദ്രന്‍റെ പരാതിയിൽ ടി.ജി. നന്ദകുമാറിനെ ചോദ്യം ചെയ്തു