Tech

നിർമിതബുദ്ധി തൊഴിൽസാധ്യത വർധിപ്പിക്കും

തിരുവനന്തപുരം: നിർമിത ബുദ്ധിയിലൂടെ 2025ൽ ഇന്ത്യയിൽ 12 ദശലക്ഷം പുതിയ തൊഴിലുകൾ ഉണ്ടാകുമെന്ന് ഡൽഹി ഐഐടിയിലെ ഗവേഷകനും ടെക്നോപാർക്കിലെ ഫ്ളൈ ടെക്സ്റ്റ് കമ്പനി പ്രിൻസിപ്പൽ ഡേറ്റ സയന്‍റിസ്റ്റുമായ ജോബിൻ വിൽസൺ പറഞ്ഞു. തിരുവനന്തപുരം വൈഎംസിഎയിൽ വച്ച് ഹയർ സെക്കൻഡറി/എൻജിനീയറിങ് കോളെജ് വിദ്യാർഥികൾക്കായി ഓൾ ഇന്ത്യ പ്രൊഫഷണൽ കോൺഗ്രസ് നടത്തിയ ശില്പശാലയിൽ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

ഡേറ്റ സയൻസ്, സൈബർ സെക്യൂരിറ്റി, ക്ലൗഡ് എൻജിനീയറിങ്, മെഷീൻ ലേണിംഗ്, ദൃശ്യ ശ്രവ്യ മാധ്യമങ്ങൾ എന്നീ രംഗങ്ങളിൽ കൂടുതൽ തൊഴിൽസാധ്യത ഉണ്ടാകും. എന്നാൽ ഡേറ്റ എൻട്രി, കോൾ സെന്‍റർ, നിർമാണം, ലോജിസ്റ്റിക്സ്, സർക്കാർ സംവിധാനം തുടങ്ങിയ ചില മേഖലകളിൽ തൊഴിൽസാധ്യത ഇല്ലാതാകും. ആരോഗ്യം, വിദ്യാഭ്യാസം, കൃഷി എന്നീ രംഗങ്ങളിൽ വ്വിപ്ലവകരമയ വളർച്ച ഉണ്ടാക്കുവാൻ നിർമിതി ബുദ്ധി ഉപകരിക്കും.

ക്യാൻസർ ഉൾപ്പെടെയുള്ള മാരകരോഗങ്ങൾ തുടക്കത്തിൽ തന്നെ കണ്ടുപിടിച്ചു സുഖപ്പെടുത്താൻ സാധിക്കും. അതിനാൽ മനുഷ്യരുടെ ആയുർദൈർഖ്യം വർധിപ്പിക്കാനും സാധിക്കും. പുറമെ, സാക്ഷരതയും ആധുനിക വിദ്യാഭ്യാസവും എല്ലാവർക്കും ലഭ്യമാക്കുവാൻ ഇതിലൂടെ സാധിക്കുമെന്നും അദ്ദേഹം പറഞ്ഞു.

സംസ്ഥാനത്ത് ശക്തമായ മഴയ്ക്ക് സാധ്യത; 5 ജില്ലകളിൽ യെലോ അലർട്ട്

എംഡിഎംഎയും മാരകായുധങ്ങളുമായി യുവതി അടക്കമുള്ള ഗുണ്ടാസംഘം പിടിയിൽ

നിലമ്പൂർ സ്വദേശിക്ക് യാത്രയ്ക്കിടെ സൂര്യാഘാതമേറ്റു; കൈകളിലും വയറിലും കുമിളകള്‍

'ഡ്യൂപ്ലിക്കേറ്റ് ശിവസേനക്കാർ' ബോംബ് കേസിലെ പ്രതിയെയും തോളിലേറ്റി നടക്കുകയാണ്: നരേന്ദ്ര മോദി

6 വയസുകാരനെതിരെ ലൈംഗിക പീഡനം: 26 കാരന് 20 വർഷം തടവും പിഴയും