Representative image 
Tech

വരുന്നൂ പൂർണ സൂര്യഗ്രഹണം; വാഹനാപകടങ്ങൾ കൂടാൻ സാധ്യതയെന്ന് റിപ്പോർട്ട്!

2017 ലെ പൂർണ സൂര്യഗ്രഹണത്തിനുണ്ടായ വാഹനാപകടങ്ങളുടെ കണക്കുകൾ മുൻ നിർത്തിയാണ് ഗവേഷകർ ഇത്തരത്തിലൊരു സാധ്യത പ്രവചിച്ചിരിക്കുന്നത്.

ന്യൂഡൽഹി: വരുന്ന ഏപ്രിൽ 8ന് പൂർണസൂര്യഗ്രഹണമാണ്. ഗ്രഹണ ദിനത്തിൽ വാഹനാപകടങ്ങൾ വർധിച്ചേക്കാമെന്ന റിപ്പോർട്ടാണിപ്പോൾ ഗവേഷകർ പുറത്തു വിട്ടിരിക്കുന്നത്. 2017 ലെ പൂർണ സൂര്യഗ്രഹണത്തിനുണ്ടായ വാഹനാപകടങ്ങളുടെ കണക്കുകൾ മുൻ നിർത്തിയാണ് ഗവേഷകർ ഇത്തരത്തിലൊരു സാധ്യത പ്രവചിച്ചിരിക്കുന്നത്. 2017ൽ പൂർണസൂര്യഗ്രഹണം നടന്ന പകൽ സമയത്ത് ഗ്രഹണം പൂർണമായി കാണാവുന്ന മേഖലയിലൂടെ സഞ്ചരിച്ചിരുന്ന നിരവധി കാറുകളാണ് അപകടത്തിൽ പെട്ടത്. സൂര്യഗ്രഹണസമയത്തുണ്ടായ ഇരുട്ടാണ് അപകടങ്ങൾക്ക് കാരണമായതെന്ന് പഠനം നടത്തിയ ടൊറന്‍റോ യൂണിവേഴ്സിറ്റിയിലെ പ്രൊഫസർ ഡോ. ഡോണൾ‌ഡ് റാഡൽമീർ പറയുന്നു.

സൂര്യഗ്രഹണം നേരിട്ടു കാണാനും മറ്റുമായി യാത്ര ചെയ്തിരുന്നവരാണ് അപകടത്തിൽ പെട്ടത്. 2017ൽ ഗ്രഹണ സമയത്ത് 20 ദശലക്ഷത്തോളം പേരാണ് യുഎസിൽ വിവിധയിടങ്ങളിലേക്കായി യാത്ര ചെയ്തിരുന്നത്. കണക്കുകൾ പ്രകാരം ഗ്രഹണം ഉണ്ടായ ദിനത്തിൽ ഓരോ 25 മിനിറ്റിലും സാധാരണയിൽ കൂടുതലായി ഒരു അപകടമുണ്ടാകുകയും ഓരോ 95 മിനിറ്റിലും മറ്റു ദിവസങ്ങളുമായി താരതമ്യം ചെയ്യുമ്പോൾ ഒരു മാരകമായ അപകടം അധികമായി ഉണ്ടായെന്നുമാണ് വ്യക്തമായത്.

ഏപ്രിൽ 8ന് ഏതാണ് 2.5 മുതൽ 4.5 മിനിറ്റ് വരെയാണ് പൂർണസൂര്യഗ്രഹണം ഉണ്ടാകുക. അന്ന് വേഗതാ നിയന്ത്രണം അടക്കമുള്ള പരമാവധി സുരക്ഷാ മുൻ കരുതലുകൾ സ്വീകരിക്കണമെന്നാണ് റാഡൽമീർ നിർദേശിക്കുന്നത്.

''നാട്ടിൽ നടക്കുന്നത് അടിയന്തരാവസ്ഥ''; കുന്നംകുളം കസ്റ്റഡി മർദനത്തിൽ നടപടിയുണ്ടാകുമെന്ന് സുരേഷ് ഗോപി

പാതി വില തട്ടിപ്പ് കേസ്; അന്വേഷണ സംഘത്തെ പിരിച്ചു വിട്ട നടപടിയിൽ ആ‍ശങ്ക പ്രകടിപ്പിച്ച് ഇരയായവർ

കണ്ണിലും ശരീരത്തിലും മുളക് സ്പ്രേ ചെയ്തു, മർദിച്ചു; പൊലീസിനെതിരേ ആരോപണവുമായി എസ്എഫ്ഐ നേതാവ്

എംബിബിഎസ് വിദ‍്യാർഥിയെ മരിച്ച നിലയിൽ കണ്ടെത്തി

"പിണറായി സർക്കാർ ഉന്മൂലന സിദ്ധാന്തം നടപ്പിലാക്കുന്നു": ചെറിയാൻ ഫിലിപ്പ്