ഇത്തവണ പൂർണ ചന്ദ്രഗ്രഹണവും ഹോളിയും ഒരുമിച്ച്; ബ്ലഡ് മൂൺ ഇന്ത്യയിൽ കാണാനാകുമോ?

 
Tech

ഇത്തവണ പൂർണ ചന്ദ്രഗ്രഹണവും ഹോളിയും ഒരുമിച്ച്; ബ്ലഡ് മൂൺ ഇന്ത്യയിൽ കാണാനാകുമോ?

മാർച്ച് 13ന് വൈകിട്ട് 11.57 മുതൽ മാർച്ച് 14 വരെയാണ് പൂർണ ചന്ദ്രഗ്രഹണം. രാവിലെ 6 മണിയോടെ ഗ്രഹണം പൂർത്തിയാകും.

നീതു ചന്ദ്രൻ

ഈ വർഷത്തെ പൂർണ ചന്ദ്രഗ്രഹണത്തിന് ഒരു പ്രത്യേകത കൂടിയുണ്ട്. ഇന്ത്യയിൽ ഹോളി ആഘോഷിക്കുന്ന മാർച്ച് 14നാണ് ഇത്തവണത്തെ പൂർണ ചന്ദ്രഗ്രഹണം. പക്ഷേ നിർഭാഗ്യവശാൽ ചന്ദ്രൻ ചുവന്നു തുടുത്ത് രക്ത ചന്ദ്രനാകുന്ന (Blood Moon) കാഴ്ച ഇന്ത്യയിലുള്ളവർക്ക് കാണാനാകില്ല.

വടക്കേ അമെരിക്കയിലെ ന്യൂയോർക്ക്, ലോസ് ആഞ്ചൽസ്, ചിക്കാഗോ, കാനഡ, മെക്സിക്കോ തെക്കേ അമെരിക്കയിലെ ബ്രസീൽ, അർജന്‍റീന, ചിലി, കൊളമ്പിയ, യൂറോപ്യൻ രാജ്യങ്ങളായ സ്പെയിൻ , പോർച്ചുഗൽ, ഫ്രാൻസ്, പടിഞ്ഞാറൻ ആഫ്രിക്കയിലെ ഘാന, നൈജീരിയ എന്നിവിടങ്ങളിലാണ് ഇത്തവണ പൂർണ ചന്ദ്രഗ്രഹണം കാണാനാകുക.

എന്തു കൊണ്ട് ചന്ദ്രൻ ചുവക്കുന്നു

ഭൂമി സൂര്യനും ചന്ദ്രനും ഇടയിൽ എത്തുമ്പോൾ ചന്ദ്രമണ്ഡലത്തിലേക്ക് ഭൂമിയുടെ നിഴൽ പതിക്കും. നീല, പച്ച നിറങ്ങളുടെ തരംഗദൈർഘ്യം ഭൂമിയുടെ ഉപരിതലത്തിൽ വച്ചു തന്നെ ചിതറിപ്പോകും. ചുവപ്പ്, ഓറഞ്ച് തരംഗ ദൈർഘ്യങ്ങൾ മാത്രമേ ചന്ദ്രനിലെത്തൂ. അതിനാലാണ് പൂർണ ചന്ദ്രഗ്രഹണ സമയത്ത് ചന്ദ്രൻ രക്തം പോലെ ചുവന്നു തുടുത്തു കാണപ്പെടുന്നത്.

പൂർണ ഗ്രഹണം എപ്പോൾ

മാർച്ച് 13ന് വൈകിട്ട് 11.57 മുതൽ മാർച്ച് 14 വരെയാണ് പൂർണ ചന്ദ്രഗ്രഹണം. രാവിലെ 6 മണിയോടെ ഗ്രഹണം പൂർത്തിയാകും.

ഇന്ത്യ - യുഎസ്, യൂറോപ്യൻ യൂണിയൻ വ്യാപാര കരാറുകൾ ഉടൻ

75 രാജ്യങ്ങളിൽ നിന്നുള്ള വിസ അപേക്ഷകളുടെ പ്രോസസിങ് യുഎസ് നിർത്തിവയ്ക്കുന്നു

കുടുംബശ്രീ ഉത്പന്നങ്ങൾ ആഗോള വിപണിയിലേക്ക്

ഇറാനിൽ സൈനിക നടപടി ഉടനെന്ന് റിപ്പോർട്ട്

അണ്ടർ-19 ലോകകപ്പ്: പട്ടേലിന് 5 വിക്കറ്റ്, ഇന്ത്യക്ക് ജയത്തോടെ തുടക്കം