ഇനി 'കണക്റ്റിങ് ഭാരത്'; പുതിയ ലോഗോയുമായി ബിഎസ്എൻഎൽ 
Tech

ഇനി 'കണക്റ്റിങ് ഭാരത്'; പുതിയ ലോഗോയുമായി ബിഎസ്എൻഎൽ

സ്പാം ബ്ലോക്കിങ് അടക്കം 7 പുതിയ സേവനങ്ങളും ലോഞ്ച് ചെയ്തിട്ടുണ്ട്.

നീതു ചന്ദ്രൻ

ന്യൂഡൽഹി: പുതിയ ലോഗോ അവതരിപ്പിച്ച് ഭാരത് സഞ്ചാർ നിഗം ലിമിറ്റഡ്(ബിഎസ്എൻഎൽ). കണക്റ്റിങ് ഇന്ത്യ എന്ന വാക്യം മാറ്റി പകരം കണക്റ്റിങ് ഭാരത് എന്നാക്കി മാറ്റിയിട്ടുണ്ട്. ത്രിവർണപതാകയുടെ നിറങ്ങളാണ് പുതിയ ലോഗോയിലുള്ളത്. ഉള്ളിൽ ഇന്ത്യയുടെ മാപ്പും നൽകിയിട്ടുണ്ട്. രാജ്യം മുഴുവൻ 4 ജി സേവനം ആരംഭിക്കുന്നതിന് മുന്നോടിയായാണ് ലോഗോ മാറ്റിയിരിക്കുന്നത്.

ഡൽഹിയിലെ ബിഎസ്എൻ‌എൽ ആസ്ഥാനത്ത് നടന്ന ചടങ്ങിൽ ടെലികോം മന്ത്രി ജ്യോതിരാദിത്യ സിന്ധ്യയാണ് ലോഗോ അനാച്ഛാദനം ചെയ്തത്. സ്പാം ബ്ലോക്കിങ് അടക്കം 7 പുതിയ സേവനങ്ങളും ലോഞ്ച് ചെയ്തിട്ടുണ്ട്.

വൈഫൈ റോമിങ് സർവീസ്, ഫൈബർ അധിഷ്ഠിത ഇന്‍റ്രാനെറ്റ് ടിവി, സിംഎടിഎം, ഡി2ഡി സർവീസ്, ദുരന്തമേഖലയിലെ സേവനം, സി-ഡാകുമായുള്ള പങ്കാളിത്തം എന്നിവയാണ് പുതുതായി അവതരിപ്പിച്ചിരിക്കുന്നത്.

കുപ്രസിദ്ധ ഗുണ്ട മരട് അനീഷ് അറസ്റ്റിൽ; കാപ്പ ചുമത്തി ജയിലിലടച്ചു

നെഹ്റു ട്രോഫി വള്ളം കളി; ശനിയാഴ്ച ആലപ്പുഴയിൽ പ്രാദേശിക അവധി

പന്നി കെണിയിൽ കുടുങ്ങിയ പുള്ളിപ്പുലി ചത്തു

പുലികളിക്കെതിരായ പരാമര്‍ശം; ഖേദം പ്രകടിപ്പിച്ച് വി.കെ. ശ്രീരാമൻ

പ്രസവാനുകൂല്യം ലഭിക്കാൻ വാക്‌സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് നിര്‍ബന്ധമാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി ഹൈക്കോടതി ശരിവച്ചു