ചാറ്റ്ജിപിടി ഡൗൺ ആയി; ഇന്‍റർനെറ്റിൽ ട്രോളുകളുടെ ചാകര

 
Tech

ചാറ്റ്ജിപിടി ഡൗൺ ആയി; ഇന്‍റർനെറ്റിൽ ട്രോളുകളുടെ ചാകര

വിഷയത്തിൽ അന്വേഷണം നടത്തുകയാണെന്നാണ് ഓപ്പൺ എഐയുടെ പ്രതികരണം.

നീതു ചന്ദ്രൻ

ഓപ്പൺ എഐയുടെ ചാറ്റ് ബോട് ചാറ്റ് ജിപിടി അപ്രതീക്ഷിതമായി തകരാറിലായി. ചൊവ്വാഴ്ച ഉച്ചയ്ക്കു ശേഷം മൊബൈലിലും വെബിലും ചാറ്റ്ജിപിഡി ശരിയായി പ്രതികരിക്കുന്നില്ലെന്ന് ഉപയോക്താക്കൾ പരാതിപ്പെടുന്നു. പ്രോംപ്റ്റുകൾക്ക് സംതിങ് വെന്‍റ് റോങ് എന്ന മറുപടിയാണ് ലഭിച്ചിരുന്നത്. വൈകിട്ട് 4 മണി വരെ മാത്രം ഇന്ത്യയിൽ നിന്ന് ഇതു സംബന്ധിച്ച് 800ൽ പരം പരാതികളാണ് ഉയർന്നിരിക്കുന്നത്.

അതേ സമയം ചാറ്റ് ജിപിടി പ്രവർത്തനം തകരാറിലായതോടെ മറ്റു സമൂഹമാധ്യമങ്ങളിലൂടെ ഇതു സംബന്ധിച്ച ട്രോളുകൾ പ്രവഹിക്കുകയാണ്.

യുഎസിനും യുകെയിലും സമാനമായ പ്രശ്നം നേരിട്ടിട്ടുണ്ട്. വിഷയത്തിൽ അന്വേഷണം നടത്തുകയാണെന്നാണ് ഓപ്പൺ എഐയുടെ പ്രതികരണം.

സെക്രട്ടേറിയറ്റില്‍ മുഖ്യമന്ത്രിയെ കാണാൻ പുതിയ ക്രമീകരണം

പട്ടത്തിന്‍റെ നൂൽ കഴുത്തിൽ കുരുങ്ങി മുൻ സൈനികൻ മരിച്ചു

ചിതാഭസ്മം നിമജ്ജനം ചെയ്യാൻ പോകവേ വാഹനാപകടം; 3 പേർ മരിച്ചു, 23 പേർക്ക് പരുക്ക്

മൂവാറ്റുപുഴ ജില്ല സംബന്ധിച്ച് ഇതുവരെ ചർച്ച നടന്നിട്ടില്ല: ചീഫ് വിപ്പ് അപു ജോൺ ജോസഫ്

നേപ്പാൾ പ്രളയം; മരണസംഖ്യ 903 ആയി, കണ്ടെത്താനുള്ളത് 4250 പേരെ