representative image

 
Tech

ലോകജനസംഖ്യ 10 കോടിയായി കുറ‍‍യാന്‍ AI കാരണമാകും: വിദഗ്ധരുടെ മുന്നറിയിപ്പ്

അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 50 ശതമാനം എന്‍ട്രി ലെവല്‍ വൈറ്റ് കോളര്‍ ജോലികള്‍ ഇല്ലാതാക്കാന്‍ എഐയ്ക്ക് കഴിയും

Ardra Gopakumar

2300 ആകുമ്പോഴേക്കും ലോക ജനസംഖ്യ (World Population) നിലവിലുള്ള 800 കോടിയിൽ നിന്നു 10 കോടിയായി ചുരുങ്ങുമെന്ന് പ്രവചനം. ലോക സമൂഹത്തിനു 'വിനാശം' വരാന്‍ പോകുന്നു എന്നും, ഇതിനു കാരണമാകാന്‍ പോകുന്നത് ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സിന്‍റെ വ്യാപനമാണെന്നും അമെരിക്കന്‍ സാങ്കേതിക വിദഗ്ധന്‍റെ മുന്നറിയിപ്പ്.

ഒക്‌ലഹോമ സര്‍വകലാശാലയില്‍ കമ്പ്യൂട്ടര്‍ സയന്‍സ് അധ്യാപകൻ സുഭാഷ് കാക്ക് ആണ് ഈ ഡൂംസ്ഡേ (Doomsday) പ്രവചനം നടത്തിയത്.

''ടെർമിനേറ്റർ സിനിമകളിലേതു പോലെ ഒരു വലിയ, വിനാശകരമായ ആണവ സ്ഫോടനം (Nuclear Holocaust) മൂലമോ മറ്റു കാരണങ്ങൾ കൊണ്ടോ അല്ല തകർച്ച സംഭവിക്കുക, മറിച്ച് നമ്മുടെ ജോലികൾ മാറ്റിസ്ഥാപിക്കാൻ ശേഷിയുള്ള എഐ (AI) വഴിയാണ് ജനസംഖ്യാ തകർച്ച സംഭവിക്കുക. ഇത് സമൂഹത്തിനും ലോകത്തിനും ഒരുപോലെ വിനാശകരമായിരിക്കും. ഇതിനെക്കുറിച്ച് ആളുകള്‍ക്ക് യഥാര്‍ഥത്തില്‍ ഒരു സൂചനയുമില്ല എന്നാണ് ഞാന്‍ കരുതുന്നുത്. കമ്പ്യൂട്ടറുകളും റോബോട്ടുകളും നിങ്ങൾ കരുതുന്നതു പോലെ ബോധമുള്ളവരായിരിക്കില്ല. പക്ഷേ, നമ്മള്‍ ചെയ്യുന്നതെല്ലാം അക്ഷരാര്‍ഥത്തില്‍ അവര്‍ക്കും സാധിക്കും. ഇതുകാരണം നമ്മുടെ ജീവിതത്തില്‍ നമ്മള്‍ ചെയ്യുന്ന മിക്ക കാര്യങ്ങളും ഇവയ്ക്ക് മാറ്റിസ്ഥാപിക്കാന്‍ കഴിയും''- അദ്ദേഹം പറഞ്ഞു.

"എഐ സര്‍വ്വവ്യാപിയാകുന്നതോടെ ആളുകളുടെ തൊഴില്‍ നഷ്ടപ്പെടും. വരുമാനം ഇല്ലാതെയാകുന്നതോടെ കുട്ടികളെ ജനിപ്പിക്കാന്‍ ആളുകള്‍ മടിക്കും. ഇത് ജനനനിരക്ക് കുറയുന്നതിന് കാരണമാകും. കുഞ്ഞുങ്ങള്‍ ജനിക്കാതെ വരുന്നതോടെ, ഒരു അപ്പോക്കലിപ്റ്റിക് പ്രഹരം പോലെ (Apocalypse) ആഗോള ജനസംഖ്യ വലിയ ദുരന്തത്തിന് സാക്ഷിയാകേണ്ടി വരും. ഇതിന്‍റെ ഫലമായി 2300-2380 ഓടെ ഭൂമിയിലെ ജനസംഖ്യ കുത്തനെ കുറഞ്ഞ് 10 കോടിയായി ചുരുങ്ങും."

"ലോകജനസംഖ്യയില്‍ ഉണ്ടാവാന്‍ പോകുന്ന പ്രത്യാഘാതങ്ങളെക്കുറിച്ച് ജനസംഖ്യാ ശാസ്ത്രജ്ഞര്‍ നേരത്തെ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. എഐ മൂലമല്ലെങ്കിൽ കൂടിയും ജനസംഖ്യാ ചുരുക്കം സംഭവിക്കും എന്നത് സമീപകാലത്തായി യൂറോപ്പ്, ചൈന, ജപ്പാന്‍, ദക്ഷിണ കൊറിയ എന്നിവിടങ്ങളില്‍ പ്രകടമാണ്. ഈ പ്രവണതകൾ തുടരുമെന്നല്ല ഞാൻ പറയുന്നത്, പക്ഷേ പലരും പല കാരണങ്ങളാൽ കുട്ടികളെ ജനിപ്പിക്കാന്‍ മടികാണിക്കും." - 'കൃത്രിമബുദ്ധിയുടെ യുഗം' എന്ന പ്രശസ്‌ത കൃതിയുടെ രചയിതാവ് കൂടിയായ സുഭാഷ് കാക്ക് മുന്നറിയിപ്പു നൽകുന്നു.

ജോലികൾ ഇല്ലാതാകാൻ ആര്‍ട്ടിഫിഷ്യല്‍ ഇന്‍റലിജന്‍സ് (എഐ) കാരണമാകുമെന്ന കാക്കിന്‍റെ വാദത്തിനു സമാനമായ മുന്നറിയിപ്പ് ആന്ത്രോപിക് സിഇഒ ഡാരിയോ അമോഡിയും നല്‍കിയിട്ടുണ്ട്. അടുത്ത 5 വര്‍ഷത്തിനുള്ളില്‍ 50 ശതമാനം എന്‍ട്രി ലെവല്‍ വൈറ്റ് കോളര്‍ ജോലികള്‍ ഇല്ലാതാക്കാന്‍ എഐയ്ക്ക് കഴിയുമെന്നായിരുന്നു അദ്ദേഹത്തിന്‍റെ മുന്നറിയിപ്പ്.

"ലോകമെമ്പാടുമുള്ള ഭരണാധികാരികൾ ഈ ഭീഷണിയെ നിസാരവത്കരിക്കുകയാണ്. ഇത് ഭ്രാന്താണെന്നാണ് അവര്‍ തെറ്റിദ്ധരിക്കുന്നത്. ഇത് സംഭവിക്കാന്‍ പോകുകയാണെന്ന് ഭൂരിഭാഗം ആളുകളും തിരിച്ചറിയുന്നില്ലെന്നാണ് ഞാൻ കരുതുന്നത്. ചൈനയ്‌ക്കെതിരായ എഐ മത്സരത്തിൽ രാജ്യം പിന്നോട്ട് പോകുമെന്നും ഇക്കാരണത്താൽ തൊഴിലാളികളിൽ നിന്ന് തിരിച്ചടിയുണ്ടാകുമെന്ന് ഭയന്ന് യുഎസ് സർക്കാർ ഈ വിഷയത്തിൽ മൗനം പാലിക്കുകയാണ്. "- ഡാരിയോ അമോഡി പറയുന്നു.

രോഹിത് - കോലി സഖ‍്യത്തിന് നിരാശ; ഓസീസിന് 137 റൺസ് വിജയലക്ഷ‍്യം

"ദീപം തെളിയിച്ച് പണം കളയുന്നതെന്തിന്? ക്രിസ്മസിൽ നിന്ന് പഠിക്കണം"; ദീപാവലി ആഘോഷത്തെ വിമർശിച്ച് അഖിലേഷ് യാദവ്

രാജ‍്യസഭാ എംപിമാർ താമസിക്കുന്ന ഫ്ലാറ്റിലെ തീപിടിത്തം; അപകടകാരണം പടക്കങ്ങളെന്ന് സ്ഥിരീകരണം

മുല്ലപ്പെരിയാറിൽ ജലനിരപ്പുയർന്നു; കൂടുതൽ വെള്ളം പുറത്തേക്കൊഴുക്കും

കൊച്ചിയിൽ സ്വതന്ത്ര ചിന്തകരുടെ പരിപാടിക്കിടെ തോക്കുമായെത്തിയയാൾ അറസ്റ്റിൽ