.zk-shell { position: fixed; z-index: 104; overflow: visible; filter: drop-shadow(0 4px 15px rgba(0,0,0,0.5)); -webkit-transform: translateZ(0); transform: translateZ(0); } .zk-shell[hidden] { display: none; } .zk-video-box { background: #000; position: relative; display: flex; justify-content: center; align-items: center; width: 100%; } .zk-video-inner amp-ima-video { display: block; } .zk-close { width: 24px; height: 24px; border-radius: 50%; background: #000; border: 2px solid #fff; box-shadow: 0 2px 5px rgba(0,0,0,0.3); } .zk-close::before, .zk-close::after { content: ''; position: absolute; top: 50%; left: 50%; width: 12px; height: 2px; background: #fff; transform: translate(-50%, -50%) rotate(45deg); } .zk-close::after { transform: translate(-50%, -50%) rotate(-45deg); } .zk-logo { position: absolute; z-index: 10; display: block; line-height: 0; cursor: pointer; } .zk-logo-top-left { top: 0; left: 0; transform: translate(0%, -100%); } .zk-logo-top-right { top: 0; right: 0; transform: translate(0%, -100%); } .zk-logo-bottom-left { bottom: 0; left: 0; transform: translate(0%, 100%); } .zk-logo-bottom-right { bottom: 0; right: 0; transform: translate(0%, 100%); } .zk-pos-bottom { bottom: var(--offset-v); } .zk-pos-top { top: var(--offset-v); } .zk-pos-left { left: var(--offset-h); } .zk-pos-right { right: var(--offset-h); } .zk-video-inner { width: 100%; max-width: 100%; margin: 0 auto; } @keyframes fadeIn { to { visibility: visible; opacity: 1; } }
ഇന്ത്യയിലെ ഏറ്റവും വലിയ യൂത്ത് ആൻഡ് അസസറീസ് ബ്രാന്‍ഡായ ഫാസ്റ്റ്ട്രാക്ക് ലോകത്തിലെ ആദ്യ 1.96 ഇഞ്ച് സൂപ്പര്‍ അമോലെഡ് ആര്‍ച്ച്ഡ് ഡിസ്പ്ലെ സ്മാര്‍ട്ട് വാച്ചായ റിവോള്‍ട്ട് എഫ്എസ്1 പ്രോ അവതരിപ്പിച്ചു. ഫ്ളിപ്കാര്‍ട്ടുമായി സഹകരിച്ചാണ് ഓള്‍വെയ്സ് ഓണ്‍ ഡിസ്പ്ലെയുള്ള ഈ സ്മാര്‍ട്ട് വാച്ച് അവതരിപ്പിക്കുന്നത്.
ഫ്ളിപ്കാര്‍ട്ടില്‍ മാത്രമായി 3,995 രൂപ എന്ന പ്രത്യേക വിലയില്‍ റിവോള്‍ട്ട് എഫ്എസ്1 പ്രോ ലഭിക്കും. റിവോള്‍ട്ട് എഫ്എസ്1 പ്രോ 1.96 ഇഞ്ച് സൂപ്പര്‍ അമോലെഡ് ആര്‍ച്ച്ഡ് ഡിസ്പ്ലെയുള്ള ബിടി കോളിങ് സ്മാര്‍ട്ട് വാച്ചാണ്. 410x502 റസലൂഷനാണ് ഇതിനുള്ളത്. സുഖകരമായ ഫിറ്റിങ്, മികച്ച ദൃശ്യ അനുഭവം എന്നിവയും എടുത്തുപറയേണ്ടതാണ്. 2.5എക്സ് നിട്രോ ഫാസ്റ്റ് ചാര്‍ജിങ് സൗകര്യവും ഇതിലുണ്ട്. ഇതുവഴി 10 മിനിറ്റ് ചാർജ് ചെയ്ത് ഒരു ദിവസത്തെ ചാര്‍ജ് ഉറപ്പാക്കാനാവും.
110 ലേറെ സ്പോര്‍ട്ട്സ് മോഡുകളും 200ലധികം വാച്ച് ഫെയ്സുകളും പുതിയ വാച്ചിലുണ്ട്. ഇതിന്റെ സിംഗിള്‍ സിങ്ക് ബിടി കോളിങ് വഴി തടസമില്ലാത്ത കണക്റ്റിവിറ്റിയും മികച്ച പ്രകടനവും ഉറപ്പാക്കാനാകുന്നു. തുടര്‍ച്ചയായ സ്ട്രെസ് മോണിറ്ററിങ്, ഓട്ടൊ സ്ലീപ് ട്രാക്കിങ്, മുഴുവന്‍ സമയ ഹാര്‍ട്ട് റേറ്റ് മോണിറ്ററിങ് എന്നിവ അടക്കമുള്ള ആധുനിക ആരോഗ്യ നിരീക്ഷണ സംവിധാനങ്ങളുമുണ്ട്.
റിവോള്‍ട്ട് എഫ്എസ്1 പ്രോ ബ്ലാക്ക്, ബ്ലൂ, ടീല്‍ എന്നീ മൂന്നു നിറങ്ങളിൽ ലഭിക്കും. ഇതില്‍ ഐപി68 ഡസ്റ്റ് ആൻഡ് വാട്ടര്‍ റെസിസ്റ്റന്‍സിനു പുറമേ സ്മാര്‍ട്ട് നോട്ടിഫിക്കേഷനും നിര്‍മിത ബുദ്ധിയുടെ പിന്‍ബലമുള്ള വോയ്സ് അസിസ്റ്റന്റുമുണ്ട്.