'Happy Birthday ഗൂഗിൾ'; 27 വയസായി!
ഇരുപത്തേഴാം പിറന്നാൾ ആഘോഷിച്ച് ഗൂഗിൾ. 1998 സെപ്റ്റംബൽ 27 ആണ് സെർച്ച് എൻജിൻ ആയ ഗൂഗിളിന്‍റെ ഔദ്യോഗിക പിറന്നാൾ ദിനം. അക്കാലത്ത് ആദ്യമായി നിർമിച്ച ഡൂഡിലുമായാണ് ഈ വർഷത്തെ ഗൂഗിളിന്‍റെ പിറന്നാൾ ആഘോഷം. 90കളിലെ ഗൃഹാതുരതയുണർത്തുന്ന ഓർമകളിലൊന്നാണ് ഈ ഡൂഡിലും. എന്നാൽ യഥാർഥത്തിൽ ഈ ദിവസമല്ല ഗൂഗിൾ പിറന്നത്. സ്റ്റാൻഫോർഡ് സർവകലാശാലയിലെ പിഎച്ച്ഡി വിദ്യാർഥികളായിരുന്ന ലാറി പേജ് , സെർജി ബ്രിൻ എന്നിവരാണ് ഗൂഗിളിന്‍റെ ഉദയത്തിനുപിന്നിൽ.
1998 സെപ്റ്റംബറിൽ ഗൂഗിൾ എന്ന ഡൊമൈൻ രജിസ്റ്റർ ചെയ്തു. ആദ്യ കാലങ്ങളിൽ സെപ്റ്റംബറിലെ പല ദിവസങ്ങളിലായാണ് ഗൂഗിൾ പിറന്നാൾ ആഘോഷിച്ചിരുന്നത്. എന്നാൽ 2006 നു ശേഷം എല്ലാ വർഷവും സെപ്റ്റംബർ 27നാണ് പിറന്നാൾ ആഘോഷം.
ഒരു സെർച്ച് എൻജിൻ എന്നതിലുപരി ആഗോള ടെക് പവർഹൗസ് എന്ന നിലയിലേക്ക് വളർന്നിരിക്കുകയാണിപ്പോൾ ഗൂഗിൾ. ജിമെയിൽ, യൂട്യൂബ്, ഗൂഗിൾ മാപ്പ്, ആൻഡ്രോയ്ഡ്, പിക്സൽ, ജെമിനി തുടങ്ങി നിരവധിയാണിപ്പോൾ ഗൂഗിളിനു കീഴിലുള്ളത്. ആൽഫബെറ്റ് ആണ് ഗൂഗിളിന്‍റെ പാരന്‍റ് കമ്പനി. സുന്ദർ പിച്ചൈ തന്നെയാണ് ഗൂഗിളിന്‍റെയും ആൽഫബെറ്റിന്‍റെയും സിഇഒ.