എച്ച്ആർ വിഭാഗത്തിനു പകരം എഐ; ഐബിഎമ്മിൽ 8000 പേരെ പിരിച്ചുവിട്ടു
Representative image
വാഷിങ്ടണ്‍: പ്രമുഖ ഐടി കമ്പനിയായ ഐബിഎം ഏകദേശം 8000 ജീവനക്കാരെ പിരിച്ചുവിട്ടതായി റിപ്പോര്‍ട്ട്. ഇതില്‍ ഭൂരിഭാഗം തൊഴിലും നഷ്ടപ്പെട്ടത് മാനവ വിഭവശേഷി (എച്ച്ആര്‍) വകുപ്പിലുള്ളവര്‍ക്കാണ്.
ഐബിഎമ്മിന്‍റെ ഓപ്പറേഷന്‍സില്‍, പ്രത്യേകിച്ച് ബാക്ക് ഓഫിസ് പ്രവര്‍ത്തനങ്ങളില്‍ എഐ സംയോജിപ്പിക്കാനുള്ള ശ്രമത്തിന്‍റെ ഭാഗമായാണ് ഈ പിരിച്ചുവിടലെന്നാണ് റിപ്പോര്‍ട്ട്. ഈ മാസം ആദ്യം ഐബിഎം എച്ച്ആര്‍ വിഭാഗത്തിലെ ഏകദേശം 200 ജീവനക്കാരെ പിരിച്ചുവിട്ടിരുന്നു. പകരം എഐ ഏജന്‍റുമാരെയാണ് ഉപയോഗിക്കുന്നത്.
ഈ എഐ ഏജന്‍റുമാരാകട്ടെ, ജീവനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടി നല്‍കുക, പേപ്പര്‍ വര്‍ക്കുകള്‍ പ്രോസസ് ചെയ്യുക, എച്ച്ആര്‍ ഡേറ്റ സംഘടിപ്പിക്കുക തുടങ്ങിയ ആവര്‍ത്തിച്ചു വരുന്ന അഡ്മിനിസ്‌ട്രേറ്റീവ് ജോലികള്‍ കൈകാര്യം ചെയ്യാന്‍ കഴിവുള്ളവയാണ്.
സോഫ്റ്റ്‌വെയര്‍ അധിഷ്ഠിത ഏജന്‍റുമാര്‍ക്കു കുറഞ്ഞ മനുഷ്യ മേല്‍നോട്ടം മാത്രമേ ആവശ്യമുള്ളൂ. ചെലവ് കുറയ്ക്കുന്നതിനൊപ്പം കാര്യക്ഷമത വർധിപ്പിക്കുന്നതിനും വേണ്ടിയാണ് ഇവ രൂപകല്‍പ്പന ചെയ്തിരിക്കുന്നത്.