ഓസ്റ്റൻ പയ്യപ്പിള്ളി പുരസ്കാര വേദിയിൽ.

 
Tech

അങ്കമാലിക്കാരന് യുഎസിൽ റൈസിങ് സ്റ്റാർ അവാർഡ്

യുഎസിലെ ഓട്ടോമോട്ടിവ് രംഗത്ത് പ്രവർത്തിക്കുന്ന പ്രഗല്ഭരായ യുവപ്രതിഭകൾക്കു നൽകിവരുന്ന പുരസ്കാരം

Local Desk

യുഎസിലെ ഓട്ടോമോട്ടിവ് രംഗത്ത് പ്രവർത്തിക്കുന്ന പ്രഗല്ഭരായ യുവപ്രതിഭകൾക്കു നൽകിവരുന്ന റൈസിങ് സ്റ്റാർ അവാർഡിന് മലയാളിയായ ഓസ്റ്റൻ പയ്യപ്പിളളി അർഹനായി. അങ്കമാലി കിടങ്ങൂർ പയ്യപ്പിള്ളി വർഗീസിന്‍റെയും എൽസി വർഗീസിന്‍റെയും മകനാണ്.

നിർമാണ - വിതരണ രംഗത്തെ ആഗോള ഭീമനായ റോബർട്ട് ബോഷിൽ ഓട്ടോമോട്ടീവ് പ്രൊഡക്ട് ആൻഡ് അക്വിസിഷൻ വിഭാഗം ഡയറക്റ്ററാണ് ഓസ്റ്റൻ പയ്യപ്പിള്ളി. യുഎസിലെ പ്രശസ്തമായ ഓട്ടോമോട്ടിവ് ന്യൂസാണ് അദ്ദേഹത്തെ റൈസിങ് സ്റ്റാർ അവാർഡിനു തെരഞ്ഞെടുത്തിരിക്കുന്നത്.

ഓസ്റ്റൻ പയ്യപ്പിള്ളിയുടെ ഭാര്യ ടിനു പ്രൊഫഷണൽ ഹാർമൻ സിസ്റ്റംസ് ഗ്ലോബലിൽ എച്ച്ആർ ആയി പ്രവർത്തിക്കുന്നു. മക്കൾ ഹെൻറിക്കും ഹാർവിയും.

വടക്കേ അമെരിക്കൻ രാജ്യങ്ങളിൽ നിന്ന് 40 വയസിനു താഴെ പ്രായമുള്ള പ്രതിഭകൾക്കു നൽകുന്ന പുരസ്കാരമാണിത്. ഓട്ടോമോട്ടിവ് മേഖലയിലെ കണ്ടുപിടുത്തങ്ങളും, നൂതന ആശയങ്ങളും, ആശയങ്ങൾ പങ്കിടുന്നതിലും പുലർത്തുന്ന മികവാണ് ഇതിനുള്ള മാനദണ്ഡം.

എൻജിനീയറിങ് പഠനം കഴിഞ്ഞ്, ജപ്പാനിലെ പല പ്രശസ്ത സ്ഥാപനങ്ങളിൽ വിവിധ പ്രൊജക്റ്റുകളിൽ പ്രവർത്തിച്ച അനുഭവ സമ്പത്തുമായാണ് അദ്ദേഹം റോബർട്ട് ബോഷിൽ എത്തുന്നത്.

ഓസ്റ്റൻ പയ്യപ്പിള്ളി.

കമ്പനിയുടെ വിവിധ പ്ലാന്‍റുകളിലെ ടീമുകളെ കൂട്ടിയിണക്കി, ലോകത്താകമാനം കമ്പനികളും വ്യക്തികളും, ഇതുമായി ബന്ധപ്പെട്ട് നേരിടുന്ന വിവിധ പ്രശ്നങ്ങൾ, ഇൻഫൊടെയ്ൻമെന്‍റ്, ഡ്രൈവർ അസിസ്റ്റന്‍റ് ഫംങ്ഷൻ മുതലായവ പുതിയ സാങ്കേതിക വിദ്യകളിലൂടെ പരിഹരിക്കുന്നതാണ് അദ്ദേഹത്തിന്‍റെ ദൗത്യം. ബോഷിന്‍റെ ലോകമെമ്പാടുമുളള ഹാർഡ്‌വെയർ - സോഫ്റ്റ്‌വെയർ ടീമുകളിലെ നിർണായക കണ്ണിയാണ് ഓസ്റ്റൻ പയ്യപ്പിള്ളി.

വരുന്നത് വിലക്കയറ്റത്തിന്‍റെ കാലം!

രാഹുൽ മാങ്കൂട്ടത്തിൽ കസ്റ്റഡിയിൽ ഇല്ല: പൊലീസ്

ഇന്ത്യയിൽ പുടിന് അന്താരാഷ്ട്ര കോടതിയുടെ വാറന്‍റ് പേടിക്കണ്ട

ഇന്ത്യയിലെ പ്രായം കുറഞ്ഞ ഗവർണർ; സ്വരാജ് കൗശൽ അന്തരിച്ചു

ലിഫ്റ്റടിച്ച് പോകുന്നത് അത്ര സേഫല്ല: മുന്നറിയിപ്പുമായി പൊലീസ്