മസ്കിന്‍റെ സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു; അപകടം പരിശോധനയ്ക്കിടെ|Video
ടെക്സാസ്: ഇലോൺ മസ്കിന്‍റെ ഉടമസ്ഥതയിലുള്ള സ്പേസ് എക്സിന്‍റെ സ്റ്റാർഷിപ്പ് പൊട്ടിത്തെറിച്ചു. അപകടത്തിൽ ആർക്കും പരുക്കില്ല. യുഎസിലെ ടെക്സാസിൽ വ്യാഴാഴ്ച രാവിലെ 9.30നാണ് സംഭവം.
സ്റ്റാർ ഷിപ് പത്താമത് പറക്കലിന് തയാറെടുക്കുകയായിരുന്നു. സുരക്ഷാ മുൻകരുതലുകൾ ഉറപ്പു വരുത്തുന്നതിനായി നടത്തിയ ഫയർ ടെസ്റ്റിനിടെയാണ് സ്റ്റാർ ഷിപ്പ് പൊട്ടിത്തെറിച്ചത്.