വരുന്നൂ 'ഗ്രേറ്റ് പിരമിഡി'നോളം വലുപ്പമുള്ള ഛിന്നഗ്രഹം 
Tech

വരുന്നൂ 'ഗ്രേറ്റ് പിരമിഡി'നോളം വലുപ്പമുള്ള ഛിന്നഗ്രഹം; ഭൂമിയ്ക്കും ചന്ദ്രനുമിടയിലൂടെ കടന്നു പോകും

മണിക്കൂറിൽ 34,000 കിലോമീറ്റർ വേഗതയിലാണ് ഛിന്നഗ്രഹം സഞ്ചരിക്കുന്നത്.

നീതു ചന്ദ്രൻ

ഈജിപ്റ്റിലെ ഗ്രേറ്റ് പിരമിഡിനോളം വലുപ്പമുള്ളൊരു ഛിന്നഗ്രഹത്തിനു വേണ്ടിയുള്ള കാത്തിരിപ്പിലാണ് ശാസ്ത്രലോകം. ജൂലൈ 29ന് ഭൂമിക്കും ചന്ദ്രനുമിടയിലൂടെ അതിവേഗതയിൽ കടന്നു പോകും. ദക്ഷിണാഫ്രിക്കയിലെ ശാസ്ത്രജ്ഞർ ജൂൺ 16നാണ് 480 അടി വലുപ്പമുള്ള 2024 എംകെ എന്ന ഛിന്നഗ്രഹത്തെ കണ്ടെത്തിയത്. മണിക്കൂറിൽ 34,000 കിലോമീറ്റർ വേഗതയിലാണ് ഛിന്നഗ്രഹം സഞ്ചരിക്കുന്നത്.

ഛിന്നഗ്രഹം ഭൂമിയെ ഒരു വിധത്തിലും ദോഷമായി ബാധിക്കില്ലെന്ന് ഗവേഷകർ വ്യക്തമാക്കുന്നു. അസാധാരണ വലുപ്പവും അപകടകരമാം വിധമുള്ള ഭ്രമണപഥവും മൂലം 2024 എംകെ യെ നാസ അപകടസാധ്യതയുള്ള ഛിന്നഗ്രഹങ്ങളുടെ കൂട്ടത്തിലാണ് ചേർത്തിരിക്കുന്നത്.

ഭൂമിക്കും ചന്ദ്രനുമിടയിലൂടെ കടന്നു പോയാൽ ചൊവ്വയ്ക്കും വ്യാഴത്തിനുമിടയിലുള്ള ഛിന്നഗ്രഹങ്ങളുടെ കൂട്ടത്തിലായിരിക്കും 2024 എംകെ ഇടം പിടിക്കുക. ഇനി 2037 ൽ മാത്രമേ ഛിന്നഗ്രഹം വീണ്ടും ഭൂമിക്കു സമീപമെത്തൂ.

പിഎം ശ്രീ പദ്ധതി; സംസ്ഥാന സർക്കാരിനെ പിന്തുണച്ച് എം.എ. ബേബി

ശബരിമല സ്വർണക്കൊള്ള; ഉണ്ണികൃഷ്ണൻ പോറ്റിയുടെ വീട്ടിൽ നിന്ന് സ്വർണം പിടിച്ചെടുത്തു

''മെസിയുടെ പേരിൽ കായിക മന്ത്രി രാഷ്ട്രീയ മുതലെടുപ്പിന് ശ്രമിച്ചു''; മാപ്പ് പറയണമെന്ന് കെ. മുരളീധരൻ

രാഹുൽ മാങ്കൂട്ടത്തിലിനൊപ്പം റോഡ് ഉദ്ഘാടന പരിപാടിയിൽ പങ്കെടുത്ത് നഗരസഭ ചെയർപേഴ്സൺ

ഒഡീശയിൽ ആദിവാസി പെൺകുട്ടികൾ കൂട്ടബലാത്സംഗത്തിനിരയായി; 3 പേർ കസ്റ്റഡിയിൽ