സാം ആൾട്ട്മാൻ  
Tech

വീട്ടു വേലയ്ക്കും എഐ!

കുടുംബം നോക്കാൻ സമയമില്ലാത്തവർക്കായി എഐ ഏജന്‍റിനെ സൃഷ്ടിച്ച് ഓപ്പൺഎഐ സിഇഒ സാം ആൾട്ട്മാൻ

കുടുംബം നോക്കാൻ സമയമില്ലാത്തവർക്കായി എഐ ഏജന്‍റിനെ സൃഷ്ടിച്ചെന്ന് ചാറ്റ്ജിപിടി സ്രഷ്ടാക്കളായ ഓപ്പൺഎഐയുടെ സിഇഒ സാം ഓൾട്ട്മാൻ. ഓപ്പൺ എ‍ഐയുടെ ഓപ്പറേറ്റർ എന്ന് പരിചയപ്പെടുത്തിയ ഈ എഐ ഏജന്‍റിനെ ഇത്തരത്തിൽ ഭാവിയിൽ വരാനിരിക്കുന്ന നിരവധി ഏജന്‍റുമാരിൽ ആദ്യ പുത്രനെന്നാണ് ഓൾട്ട്മാൻ വിശേഷിപ്പിച്ചത്.

ഓപ്പൺ എഐ ഔദ്യോഗികമായി അവതരിപ്പിച്ചിരിക്കുന്ന അതിന്‍റെ ആദ്യത്തെ എഐ ഏജന്‍റിനെ ഉപയോക്താക്കൾക്ക് തങ്ങളുടെ താത്പര്യാർഥം വിവിധ വെബ് ടാസ്കുകൾ ചെയ്യാൻ ഉപയോഗിക്കാം. ഒരു വെബ് ബ്രൗസറിനുള്ളിൽ തടസമില്ലാതെ പ്രവർത്തിക്കാൻ പറ്റുന്ന വിധത്തിലാണ് ഈ എഐ ഏജന്‍റിന്‍റെ രൂപകൽപ്പന.

തിരക്കേറിയ ജീവിതത്തിൽ ജോലിക്കിടെ ഒരു ഡിന്നർ റിസർവ് ചെയ്യുന്നതിനോ ഫോമുകൾ പൂരിപ്പിക്കുന്നതിനോ പലചരക്കു സാധനങ്ങൾ ഓർഡർ ചെയ്യുന്നതിനോ ഒക്കെ ഈ പുതിയ എഐ ഓപ്പറേറ്ററെ ഏൽപ്പിക്കാം. കക്ഷി വെടിപ്പായി അതൊക്കെ നോക്കിക്കോളും.

ഇത്തരം പ്രവൃത്തികൾ വിജയകരമായി ചെയ്യാൻ വെബിൽ ബ്രൗസ് ചെയ്യുന്നതിനും തിരയാനും ജിപിടി-4 ന്‍റെ വിഷ്വൽ കഴിവുകളും വിപുലമായ യുക്തിയും സമന്വയിപ്പിക്കുന്ന കംപ്യൂട്ടർ യൂസിങ് ഏജന്‍റ് (സിയുഎ) എന്ന പുതിയ സാങ്കേതിക വിദ്യയാണ് ഉപയോഗിച്ചിരിക്കുന്നത്.

നമ്മൾ ആവശ്യപ്പെടുന്നത് സന്ദർഭോചിതമായി മനസിലാക്കാനും അതിന്‍റെ ദൃശ്യരൂപം മനസിലാക്കാനായി വിഷ്വൽ കഴിവുകൾ ഉപയോഗിക്കാനും കഴിവുള്ള ഒരു ബ്രൗസർ അധിഷ്ഠിത എഐ അസിസ്റ്റന്‍റാണ് ഈ പുതിയ ഓപ്പറേറ്റർ. ഇതിപ്പോൾ പരീക്ഷണാർഥം അമെരിക്കയിലെ ചാറ്റ് ജിപിടി പ്രോ സബ്സ്ക്രൈബേഴ്സിന് പ്രിവ്യൂ ആയി ലഭിച്ചു തുടങ്ങിയിട്ടുണ്ട്.

വെബ്സൈറ്റുകളുമായി ഇടപഴകാനും ബട്ടണുകൾ ക്ലിക്കു ചെയ്യാനും ഫീൽഡുകളിലേയ്ക്ക് വിവരങ്ങൾ നൽകാനും എല്ലാം, ഒരു മനുഷ്യനെ പോലെ വെബ് ബ്രൗസ് ചെയ്യുന്ന ഡെമോ എഐ ഏജന്‍റിനെയാണ് അവതരിപ്പിച്ചിരിക്കുന്നത്.

നിലവിൽ പ്രാരംഭ ഘട്ടത്തിലുള്ള ഈ എഐ ഓപ്പറേറ്റർക്ക് പരിമിതികൾ ഉണ്ടായേക്കാം. എന്നാൽ, വരാനിരിക്കുന്ന എഐ ഏജന്‍റുമാരുടെ ലോകത്ത് ഒരു ഗെയിം ചേഞ്ചർ ആകാൻ ഓപ്പറേറ്റർക്ക് കഴിയുമെന്ന് ഇതിനകം നടത്തിയ പരീക്ഷണങ്ങൾ വ്യക്തമാക്കുന്നു.

ആരോഗ‍്യമന്ത്രിക്കെതിരേ ഫെയ്സ്ബുക്ക് പോസ്റ്റ്; നേതാക്കൾക്കെതിരേ നടപടിക്കൊരുങ്ങി സിപിഎം

മെഡിക്കൽ കോളെജ് അപകടം; ബിന്ദുവിന്‍റെ കുടുംബത്തിന് ചാണ്ടി ഉമ്മൻ പ്രഖ‍്യാപിച്ച ധനസഹായം കൈമാറി

കെ.എസ്. അനിൽകുമാർ കേരള സർവകലാശാല രജിസ്ട്രാറായി വീണ്ടും ചുമതലയേറ്റെടുത്തു

ചാലക്കുടിയിൽ ചുഴലിക്കാറ്റ്; വ‍്യാപക നാശനഷ്ടം

ബിഹാറിനെ കുറ്റകൃത‍്യങ്ങളുടെ തലസ്ഥാനമാക്കി ബിജെപിയും നിതീഷും മാറ്റിയെന്ന് രാഹുൽ ഗാന്ധി