പഴയ ഫോണും ലാപ്പും വിൽക്കും മുൻപേ ഡേറ്റ നീക്കം ചെയ്യാറുണ്ടോ?
സിഡ്നി: പഴയ സ്മാർട് ഫോണും ലാപ്ടോപ്പും വിൽക്കും മുൻപേ നിങ്ങളുമായി ബന്ധപ്പെട്ട എല്ലാ ഡേറ്റയും നീക്കം ചെയ്യാൻ ശ്രദ്ധിക്കാറുണ്ടോ. നിങ്ങളുടെ ഫോട്ടോകളും പേഴ്സണൽ ഫയലുകളും നീക്കം ചെയ്ത് സിസ്റ്റം പൂർണമായും റീ സെറ്റ് ചെയ്താലും ചില ഡേറ്റകൾ അവയിൽ അവശേഷിക്കാമെന്ന് ഗവേഷകർ പറയുന്നു. ഹാക്കേഴ്സിന് ഇവയിൽ നിന്ന് എളുപ്പത്തിൽ നിങ്ങളുടെ പാസ് വേഡുകളും ബാങ്ക് രേഖകളും തിരിച്ചെടുക്കാനും സാധിച്ചേക്കും.
90 ശതമാനം വരുന്ന സെക്കൻഡ് ഹാൻഡ് ലാപ് ടോപ്പുകളിലും ഹാർഡ് ഡ്രൈവുകളിലും മെമ്മറി കാർഡുകളിലും റിക്കവർ ചെയ്യാവുന്ന ഡേറ്റ ഉണ്ടെന്നാണ് പഠനങ്ങളിൽ വ്യക്തമാകുന്നതെന്ന് ഓസ്ട്രേലിയയിലെ സിക്യു യൂണിവേഴ്സിറ്റിയിലെ ഗവേഷകർ പറയുന്നത്.
ഡേറ്റ വൈപ്പിങ് സോഫ്റ്റ് വെയർ
വിൽക്കുന്നതിനു മുൻപ് അതെങ്കിലും ഡേറ്റ വൈപ്പിങ് സോഫ്റ്റ് വെയറുകൾ ഉപയോഗിച്ചാൽഡ ഹാർഡ് ഡിസ്കിൽ നിന്ന് പൂർണമായും ഡേറ്റ നീക്കം ചെയ്യാം. ആൻഡ്രോയിഡ് ഫോണുകളിൽ ഷ്രെഡിറ്റ് പോലുള്ള സുരക്ഷിതമായ ഡേറ്റ വൈപ്പിങ് ഓപ്ഷനുകൾ സ്വീകരിക്കാം. ഐഫോണുകളിൽ ഡേറ്റ എൻക്രിപ്റ്റ് ഉള്ളത് കൊണ്ട് റിസെറ്റിങ് അൽപം കൂടി ഏളുപ്പമാണ്.
വളരെ രഹസ്യമായി വയ്ക്കേണ്ട ഡേറ്റയാണ് നിങ്ങളുടെ ഹാർഡ് ഡ്രൈവിൽ ഉള്ളതെങ്കിൽ ഫിസിക്കലി അവ നശിപ്പിക്കുന്നതിലൂടെ ചോർച്ച ഒഴിവാക്കാം. ശക്തമായ കാന്തികമണ്ഡലം ഉപയോഗിച്ചോ ഉരുക്കിയോ, ഡ്രിൽ ചെയ്തോ , ചെറു കഷ്ണങ്ങളാക്കി നുറുക്കിയോ, പൊടിച്ചോ ഇവ ഇല്ലാതാക്കാം. ഏറ്റവും സുരക്ഷിതമായ മാർഗവും ഇതാണ്.