ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ പണിമുടക്കി എക്സ്

 
Tech

ഇന്ത്യയുൾപ്പെടെ നിരവധി രാജ്യങ്ങളിൽ പണിമുടക്കി എക്സ്

ഉച്ചയ്ക്ക് ശേഷം 3.20 ഓടെ എക്‌സ് പ്ലാറ്റ്ഫോണിനെക്കുറിച്ച് കുറഞ്ഞത് 2028 പരാതികളെങ്കിലും ലഭിച്ചതായാണ് വിവരം

Namitha Mohanan

ന്യൂഡൽഹി: ഇന്ത്യയിലുൾപ്പെടെ നിരവധി രാജ്യങ്ങളിൽ പണിമുടക്കി മസ്കിന്‍റെ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോം എക്സ്. ലോകമെമ്പാടുമുള്ള സാങ്കേതിക തടസങ്ങൾ ട്രാക്ക് ചെയ്യുന്ന ഡൗൺഡിറ്റക്ടറിന്‍റെ കണക്കനുസരിച്ച്, ഉച്ചയ്ക്ക് ശേഷം 3.20 ഓടെ എക്‌സ് പ്ലാറ്റ്ഫോണിനെക്കുറിച്ച് കുറഞ്ഞത് 2028 പരാതികളെങ്കിലും ലഭിച്ചതായാണ് വിവരം.

ഇതോടെ എക്സ് ഉപഭോക്താക്കൾക്ക് ഒരു മണിക്കൂറോളം പേജ് ലോഡ് ചെയ്യാനോ ടൈംലൈൻ റിഫ്രഷ് ചെയ്യാനോ കഴിഞ്ഞിരുന്നില്ല. തുടർന്ന് മണിക്കൂറുകൾക്ക് ശേഷം പ്രശ്നങ്ങൾ പരിഹരിച്ച് എക്സ് പ്രവർത്തനം പുനഃരാരംഭിച്ചു.

ഇസ്ലാമിക് സഖ്യരാജ്യങ്ങളുടെ കശ്മീർ പ്രസ്താവന തള്ളി ഇന്ത്യ

ഹോർമുസ് പ്രതിസന്ധി: കൊച്ചിയെ തേടി അപ്രതീക്ഷിത ഭീഷണി

യുദ്ധം ഇന്ത്യൻ മഹാസമുദ്രത്തിലേക്കു വ്യാപിപ്പിക്കുമെന്ന ഭീഷണിയുമായി ഇറാൻ

ഛത്തിസ്ഗഡിലെ പള്ളികളിൽ അക്രൈസ്തവർക്ക് നിരോധനം

മുഖ്യമന്ത്രിയുടെ ചാർട്ടേഡ് വിമാനത്തിന്‍റെ സ്പോൺസറെ കണ്ടെത്തി