sony alpha 9 III 
Tech

സോണിയുടെ ആല്‍ഫ 9 III ക്യാമറ വിപണിയിൽ

എല്ലാ ഷൂട്ടിങ് വേഗതയിലും ഫ്ളാഷ് സമന്വയിപ്പിക്കാനുള്ള കഴിവും ആല്‍ഫ 9 III ക്യാമറയ്ക്കുണ്ട്

Renjith Krishna

കൊച്ചി: സോണി ഇന്ത്യ ഗ്ലോബല്‍ ഷട്ടര്‍ സിസ്റ്റത്തോടു കൂടിയ ലോകത്തിലെ ആദ്യത്തെ ഫുള്‍ ഫ്രെയിം ഇമേജ് സെന്‍സര്‍ ക്യാമറ ആല്‍ഫ 9 IIIഅവതരിപ്പിച്ചു. പ്രൊഫഷണല്‍ ഫോട്ടൊഗ്രാഫര്‍മാര്‍ക്ക് സാധ്യതകളുടെ പുതിയ ലോകമാണ് ആല്‍ഫ 9 III തുറന്നിടുന്നത്.

120 എഫ്പിഎസ് വരെ വേഗതയില്‍ ന്യൂനതകളോ, ക്യാമറ ബ്ലാക്ക്ഔട്ടോ ഇല്ലാതെ ഷൂട്ട് ചെയ്യാന്‍ ക്യാമറയെ പ്രാപ്തമാക്കുന്ന പുതിയ ഗ്ലോബല്‍ ഷട്ടര്‍ ഫുള്‍-ഫ്രെയിം ഇമേജ് സെന്‍സറാണ് ക്യാമറയില്‍ ഘടിപ്പിച്ചിട്ടുള്ളത്. ഈ നൂതന സെന്‍സറിനെ സോണിയുടെ ഏറ്റവും നൂതനമായ എഎഫ് സിസ്റ്റവുമായി സംയോജിപ്പിക്കുന്നതിലൂടെ സെക്കന്‍ഡില്‍ 120 മടങ്ങ് എഎഫ്/എഇ ഫോക്കസ് ലഭിക്കും. എല്ലാ ഷൂട്ടിങ് വേഗതയിലും ഫ്ളാഷ് സമന്വയിപ്പിക്കാനുള്ള കഴിവും ആല്‍ഫ 9 III ക്യാമറയ്ക്കുണ്ട്.

ഇമേജ് പ്രോസസിങ് എൻജിന്‍ ബിയോന്‍സ് എക്സ്ആര്‍, റിയല്‍-ടൈം റെക്കഗ്നൈസന്‍ ഓട്ടൊഫോക്കസ്, ഫുള്‍-സ്പീഡ് ഫ്ലാഷ് സിന്‍ക്രൊണൈസേഷന്‍ ഫങ്ഷന്‍, പ്രീ-ക്യാപ്ച്ചര്‍ ഫങ്ഷന്‍, ക്രോപ്പ് ചെയ്യാതെ 4കെ 120പിക്സല്‍ ഹൈ-ഫ്രെയിം റേറ്റ് വീഡിയൊ, 4-ആക്സിസ് മള്‍ട്ടി ആംഗിള്‍ എല്‍സിഡി മോണിറ്റര്‍ എന്നിവയാണ് മറ്റു സവിശേഷതകള്‍.

2024 ഫെബ്രുവരി 26 മുതല്‍ സോണി റീട്ടെയ്‌ല്‍ സ്റ്റോറുകളിലും (സോണി സെന്‍റര്‍, സോണി എക്സ്ക്ലൂസിവ്), www.ShopatSC.com പോര്‍ട്ടല്‍, ഇലക്‌ട്രോണിക് സ്റ്റോറുകള്‍, മറ്റ് ഇ-കൊമേഴ്സ് വെബ്സൈറ്റുകള്‍ എന്നിവയിലുടനീളം ആല്‍ഫ 9 III ലഭ്യമാകും. 529,990 രൂപയാണ് വില.

യുദ്ധം നിർത്തി യുഎസും ഇറാനും; എണ്ണ വിലയിൽ ആശ്വാസം

നീറ്റ് സമരം; ബിഹാറിൽ വിദ്യാർഥികൾക്ക് നേരെ എകെ 47 ചൂണ്ടി വെടിയുതിർത്ത പൊലീസുകാരന് സസ്പെൻഷൻ

ശർക്കര നൽകിയ ഡ്രൈവറെ ആന ചവിട്ടിക്കൊന്നു; പാപ്പാനെതിരേ കേസ്

സാമ്പത്തിക പ്രതിസന്ധി രൂക്ഷം; വകുപ്പുകൾക്ക് കർശന നിർദേശം നൽകി ധനവകുപ്പ്

സമരം ചെയ്തവർ ബലാത്സംഗം ഇഷ്ടപ്പെടുന്നവർ, ഞാനായിരുന്നെങ്കിൽ വെടിവച്ച് കൊന്നേനെ; അധിക്ഷേപ പരാമർശവുമായി ആർഎസ്എസ് നേതാവ്