'ഇത്തിരി പച്ചപ്പുല്ലും വെള്ളവും മാത്രം മതി' ഇറച്ചിക്കും മുട്ടയ്ക്കും വേണ്ടി ദിനോസറുകളെ വളർത്തുന്ന 'ദിനോ മുക്ക്'|Video

 
Tech

'ഇത്തിരി പച്ചപ്പുല്ലും വെള്ളവും മാത്രം മതി' ഇറച്ചിക്കും മുട്ടയ്ക്കും വേണ്ടി ദിനോസറുകളെ വളർത്തുന്ന 'ദിനോ മുക്ക്'|Video

എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്റ്റോറി ടെല്ലേഴ്സ് യൂണിയനിലെ യുവാക്കളാണ് സാങ്കൽപ്പിക ഗ്രാമത്തിന്‍റെ വിഡിയോ നിർമിച്ചിരിക്കുന്നത്.

നീതു ചന്ദ്രൻ

ദിനോസറുകളുടെ മനുഷ്യരും ഒന്നിച്ചു താമസിക്കുന്ന ദിനോമുക്കിന്‍റെ വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നത്. ഇറച്ചിക്കും മുട്ടയ്ക്കും വേണ്ടി ദിനോസറുകളെ ഇണക്കി വളർത്തുന്ന നാടിന്‍റെ കഥയാണ് എഐ സാങ്കേതിക വിദ്യ ഉപയോഗിച്ച് സ്റ്റോറി ടെല്ലേഴ്സ് യൂണിയനിലെ യുവാക്കളാണ് സാങ്കൽപ്പിക ഗ്രാമത്തിന്‍റെ വിഡിയോ നിർമിച്ചിരിക്കുന്നത്. ഏഴു ദിവസമെടുത്താണ് സംഘം വീഡിയോ നിർമിച്ചത്.

ഗോകുൽ എസ് പിള്ള, സഞ്ജയ് സിബി തോമസ്, സിദ്ധാർഥ് ശോഭൻ, മുഹമ്മദ് സഫാൻ, റെസ്‌വിൻ, ടിജു സിറിയക്, ഡോൺ ബി. ജോൺസ്, ബിബിൻ സെബാസ്റ്റ്യൻ, നൗഷാദ്, അനന്തു സുരേഷ് എന്നിവരാണ് വീഡിയോക്കു പിന്നിൽ പ്രവർത്തിച്ചിരിക്കുന്നത്.

ദിനോ കിഡ്സ് ഫോർ സെയിൽ എന്ന ക്യാപ്ഷനോടെ പോസ്റ്റ് ചെയ്തിരിക്കുന്ന വീഡിയോക്ക് വൻ അഭിനന്ദനപ്രവാഹമാണ് ഇൻസ്റ്റഗ്രാമിൽ. ഇതുവരെ 2 ലക്ഷത്തിൽ അധികം പേരാണ് വീഡിയോ കണ്ടിരിക്കുന്നത്.

തിരുവനന്തപുരത്ത് ലൈറ്റ് മെട്രൊ റെയിൽ; ആദ്യഘട്ട അലൈൻമെന്‍റിന് അംഗീകാരം

സംസ്ഥാന സ്കൂൾ ശാസ്ത്ര മേളയിൽ മന്ത്രിമാർക്കൊപ്പം വേദി പങ്കിട്ട് രാഹുൽ മാങ്കൂട്ടത്തിൽ

''വോട്ടുകൾ മോഷ്ടിച്ചാണ് പ്രധാനമന്ത്രിയായത്''; മോദിക്കെതിരേ വീണ്ടും രാഹുൽഗാന്ധി

തൃശൂർ- കുന്നംകുളം സംസ്ഥാനപാതയിലെ ഡിവൈഡർ തല്ലിത്തകർത്തു; അനിൽ അക്കരക്കെതിരേ കേസ്

ജോട്ടയെ ഒരുനോക്കു കാണാത്തതിന് കാരണം പറഞ്ഞ് ക്രിസ്റ്റ്യാനോ