Tech

അർ‌ധരാത്രി നിശ്ചലമായി വാട്സാപ്പ്

ന്യൂഡൽഹി: രാജ്യവ്യാപകമാി ബുധനാഴ്ച രാത്രി വാട്സാപ്പ് നിശ്ചലമായി. വാട്സാപ്പിന്‍റെ വൈബ്ബ് പതിപ്പും മൊബൈൽ വേർഷനുമാണ് തടസപ്പെട്ടത്. രാത്രി 11.47 മുതൽ ആരംഭിച്ച പ്രശ്നം 2 മണിക്കൂറോളം നീണ്ടു നിന്നു. ഇതോടെ വാട്സാപ്പ് തടസപ്പെട്ടതായി അറിയിച്ച് നിരവധി എക്സ് ഉപഭോക്താക്കളാണ് രംഗത്തെത്തിയത്. വാട്സാപ്പ് ഡൗൺ എന്ന ഹാഷ്ടാഗ് രാത്രി ട്രെൻഡിങ്ങായി.

വാട്സാപ്പും ഇക്കാര്യം സ്ഥിരീകരിച്ചു. ഡൽഹി, ബെംഗളൂരു, കൊൽക്കത്ത തുടങ്ങി രാജ്യത്തിന്‍റെ വിവിധ മേഖലകളിൽ പ്രശ്നം റിപ്പോർട്ട് ചെയിതതായാണ് ഡൗൺ ഡിറ്റക്‌ടർ വെബ്സൈറ്റിലെ വിവരങ്ങൾ വ്യക്തമാക്കുന്നത്.

രാത്രി 12.25 ന് തന്നെ പ്രശ്‌നം സ്ഥിരീകരിച്ചുകൊണ്ട് വാട്‌സാപ്പ് എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചു. പ്രശ്‌നം പരിഹരിക്കാന്‍ ശ്രമിച്ചുവരികയാണെന്നും കമ്പനി വ്യക്തമാക്കി. പിന്നീട് മൂന്ന് മണിക്കൂറിന് ശേഷമാണ് പ്രശ്‌നം പരിഹരിച്ചതായി അറിയിച്ച് വാട്‌സാപ്പ് എക്‌സില്‍ പോസ്റ്റ് പങ്കുവെച്ചത്. എന്നാല്‍ സേവനം തടസപ്പെടാനുണ്ടായ കാരണം കമ്പനി വ്യക്തമാക്കിയില്ല.

തുടരെ ആറാം വിജയം: ആർസിബി ഐപിഎൽ പ്ലേഓഫിൽ, ധോണിയുടെ ചെന്നൈ പുറത്ത്

ക്‌നാനായ യാക്കോബായ സഭ മെത്രാപ്പൊലീത്തയെ സസ്പെൻഡ് ചെയ്ത നടപടി കോടതി സ്റ്റേ ചെയ്തു

വിവിധ സ്‌പെഷ്യല്‍ ട്രെയ്നുകളുടെ യാത്രാ കാലാവധി നീട്ടി ദക്ഷിണ റെയില്‍വേ

''ഞങ്ങൾ‌ കൂട്ടമായി നാളെ ആസ്ഥാനത്തേക്ക് വരാം, വേണ്ടവരെ അറസ്റ്റ് ചെയ്യൂ'', ബിജെപിയെ വെല്ലുവിളിച്ച് അരവിന്ദ് കേജ്‌രിവാൾ

ചേർത്തലയിൽ നടുറോഡിൽ ഭാര്യയെ ഭർ‌ത്താവ് കുത്തിക്കൊന്നു