Trending

സ്കൂട്ടറിൽ നവവധുവിന്‍റെ റീൽസ്; 6000 രൂപ പിഴ ചുമത്തി പൊലീസിന്‍റെ 'സമ്മാനം'

എല്ലാ കാര്യങ്ങൾക്കും എല്ലാ തലത്തിലും വെറൈറ്റികളായതിനാൽ ഇനിയും വ്യത്യസ്തമായ രീതിയിൽ എങ്ങനെ കാര്യങ്ങൾ അവതരിപ്പിച്ച് കൈയടി നേടാം എന്ന ചിന്തയിലാണ് ആളുകൾ ഇപ്പോൾ. അത്തരത്തിൽ വിവാഹ വേഷത്തിൽ സ്കൂട്ടർ ഓടിച്ച് ഹിറ്റാകാന്‍ നോക്കിയ യുവതിക്കും കിട്ടി എട്ടിന്‍റെ പണി.

"സജ്‌നാ ജി വാരി വാരി" എന്ന ഗാനത്തിന്‍റെ അകമ്പടിയോടെ ഇന്‍സ്റ്റഗ്രാമിൽ പങ്കുവച്ച റീൽ, ആഗ്രഹിച്ച പോലെ തന്നെ നിമിഷങ്ങൾക്കുള്ളിൽ വൈറലായി. എന്നാൽ, പിന്നാലെ ട്വിസ്റ്റും കൂടെക്കൂടി.

ഹെൽമറ്റ് ഇല്ലാതെ വണ്ടിയോടിച്ചതിന് 1000 രൂപ പിഴയും ഡ്രൈവിംഗ് ലൈസന്‍സ് ഇല്ലാത്തതിന് 5000 രൂപയും പൊലീസ് പിഴ ചുമത്തി.

ഇത്തരം അബദ്ധങ്ങൾ ഇനിയും കാണിക്കരുതെന്ന് താക്കീത് നൽകി യുവതിയുടെ റീൽസും പിന്നാലെ പിഴ ചുമത്തിയ രസീതിന്‍റെ ഫോട്ടോയും അടങ്ങുന്ന വിഡീയോ ഡൽഹി പൊലീസ് ട്വീറ്റ് ചെയ്തു.

ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യത; ബീച്ചിലേക്കുള്ള യാത്ര ഒഴിവാക്കണമെന്ന് മുന്നറിയിപ്പ്

എമിറേറ്റ്സ് വിമാനമിടിച്ച് 36 ഫ്ലെമിംഗോ പക്ഷികൾ ചത്തു, വിമാനത്തിന് തകരാർ; ഒഴിവായത് വൻ ദുരന്തം

2000- ത്തിലധികം 'കഞ്ചാവ് മിഠായി'കളുമായി ഇതര സംസ്ഥാന തൊഴിലാളികൾ അറസ്റ്റിൽ

കനയ്യ കുമാറിനെ ആക്രമിച്ച സംഭവത്തിൽ ഒരാൾ പിടിയിൽ

നാദാപുരത്ത് കൂൺ കഴിച്ച് ഒരു കുടുംബത്തിലെ 4 പേർക്ക് ഭക്ഷ്യവിഷബാധയേറ്റു