Mathura Teacher sexually assaulted 15-year-old girl in classroom 
Trending

ക്ലാസ് മുറിയിൽ 15കാരിക്കു നേരെ അധ്യാപകന്‍റെ നഗ്നതാ പ്രദർശനം, പീഡന ശ്രമം | Video

ഒളിവിലായ പ്രതിക്കായി തെരച്ചിൽ തുടങ്ങിയതായും പൊലീസ് അറിയിച്ചു.

Ardra Gopakumar

യുപി: മഥുരയിലുണ്ടായ ഞെട്ടിക്കുന്ന സംഭവത്തിൽ ക്ലാസ് മുറിയില്‍ 15കാരിയായ വിദ്യാര്‍ഥിനിക്കു മുന്‍പില്‍ സ്വകാര്യ ഭാഗം കാണിച്ച് അധ്യാപകന്‍റെ ലൈംഗിക പീഡന ശ്രമം. പ്രതി ഗോവിന്ദ് എന്ന അധ്യാപകനാണെന്ന് തിരിച്ചറിഞ്ഞു. കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് കേസെടുത്തതായും ഒളിവിലായ പ്രതിക്കായി തെരച്ചിൽ തുടങ്ങിയതായും പൊലീസ് അറിയിച്ചു.

കോഷികാലൻ മേഖലയിലെ ഒരു ഹൈസ്‌കൂളിൽ കഴിഞ്ഞ ചൊവ്വാഴ്‌ച വൈകിട്ടാണ് സംഭവം നടക്കുന്നത്. ക്ലാസ് വിട്ട ശേഷം അധ്യാപകന്‍ വിദ്യാർഥിനിയോട് നിൽക്കാൻ ആവശ്യപ്പെടുകയായിരുന്നു. തുടര്‍ന്ന് അധ്യാപകന്‍ ക്ലാസ് മുറിയിൽ വച്ച് സ്വകാര്യ ഭാഗം പ്രദര്‍ശിപ്പിച്ചു. ഇതോടെ ആ മുറിയില്‍ നിന്ന് രക്ഷപെടാന്‍ ശ്രമിച്ച കുട്ടിയെ അധ്യാപകന്‍ കയറിപ്പിടിച്ച് പീഡിപ്പിക്കുകയായിരുന്നു. സംഭവത്തിന്‍റെ സിസിടിവി ദൃശ്യങ്ങൾ വിവിധ സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമുകളിൽ പ്രചരിക്കുന്നുണ്ട്.

"ശബരിമല സ്വർണക്കൊള്ള തിരിച്ചടിച്ചു": സിപിഎം

സ്മൃതി- ഷഫാലി സഖ‍്യം ചേർത്ത വെടിക്കെട്ടിന് മറുപടി നൽകാതെ ലങ്ക; നാലാം ടി20യിലും ജയം

10,000 റൺസ് നേടിയ താരങ്ങളുടെ പട്ടികയിൽ ഇനി സ്മൃതിയും; സാക്ഷിയായി കേരളക്കര

ദ്വദിന സന്ദർശനം; ഉപരാഷ്ട്രപതി തിങ്കളാഴ്ച തിരുവനന്തപുരത്തെത്തും

മുഖ‍്യമന്ത്രിക്കൊപ്പമുള്ള ഉണ്ണികൃഷ്ണൻ പോറ്റിയുടെ എഐ ചിത്രം; എൻ. സുബ്രമണ‍്യനെ വീണ്ടും ചോദ‍്യം ചെയ്യും