Moldovan president pet dog bites Austrian president 
Trending

മാൾഡോവൻ പ്രസിഡന്‍റിന്‍റെ വളർത്തുനായ ഓസ്ട്രിയൻ പ്രസിഡന്‍റിനെ കടിച്ചു

ചെറിയ മുറിവുണ്ടെന്നും ചികിത്സിച്ചു ബാൻഡേജ് ചുറ്റിയെന്നും ഓസ്ട്രിയൻ പ്രസിഡന്‍റിന്‍റെ ഓഫിസ് അറിയിച്ചു.

ബെർലിൻ: മാൾഡോവയിൽ ഔദ്യോഗിക സന്ദർശനത്തിനെത്തിയ ഓസ്ട്രിയൻ പ്രസിഡന്‍റ് അലക്സാണ്ടർ വാൻഡെർ ബെല്ലെന് ഔപചാരിക സ്വീകരണത്തിനിടയിൽ നായയുടെ കടിയേറ്റു. മാൾഡോവൻ പ്രസിഡന്‍റ് മയ സാൻഡുവിന്‍റെ വളർത്തുനായ കോഡ്രറ്റാണ് അതിഥിയുടെ വലതുകൈവിരൽ കടിച്ചുമുറിച്ചത്. മാൾഡോവൻ തലസ്ഥാനമായ ചിസിനൗവിൽ വെള്ളിയാഴ്ചയാണ് സംഭവം. ചെറിയ മുറിവുണ്ടെന്നും ചികിത്സിച്ചു ബാൻഡേജ് ചുറ്റിയെന്നും ഓസ്ട്രിയൻ പ്രസിഡന്‍റിന്‍റെ ഓഫിസ് അറിയിച്ചു.

യൂറോപ്യൻ യൂണിയനിൽ ചേരാനുള്ള മാൾഡോവയുടെ അഭ്യർഥനയെക്കുറിച്ചു ചർച്ചയ്ക്കെത്തിയതായിരുന്നു വാൻഡെർ ബെല്ലെന്നും സ്ലൊവേനിയൻ പ്രസിഡന്‍റ് നടാഷ പിർക് മുസറും. ഇവർക്കൊപ്പം നടന്നുനീങ്ങുമ്പോൾ അംഗരക്ഷകരുടെ സമീപത്തുണ്ടായിരുന്ന നായയെ മയ സാൻഡു ഓമനിച്ചു. ഇതുകണ്ട് അടുത്തെത്തിയപ്പോഴാണ് ഓസ്ട്രിയൻ പ്രസിഡന്‍റിന്‍റെ വലതു കൈവിരലിൽ നായ കടിച്ചത്. താനൊരു നായസ്നേഹിയാണെന്നും അതിനാലാണ് അപകടം സംഭവിച്ചതെന്നും വാൻഡെർ ബെല്ലെൻ പറഞ്ഞു.

അപകടത്തിൽ ഒരു കാൽ നഷ്ടമായ നായയാണ് കോഡ്രറ്റ്. മാൾഡോവയുടെ പ്രഥമ വനിതാ പ്രസിഡന്‍റായ മയ സാൻഡു ഇതിനെ തെരുവിൽ നിന്ന് ഏറ്റെടുക്കുകയായിരുന്നു. നിരവധിയാളുകളെ കണ്ട് നായ പരിഭ്രമിച്ചതിനാലാണ് കടിച്ചതെന്ന് മയ സാൻഡു പറഞ്ഞു.

മെഡിക്കൽ കോളെജിലെ അപകടസ്ഥലം മുഖ‍്യമന്ത്രി സന്ദർശിച്ചു

വിവാഹ വാഗ്ദാനം നൽകി പീഡിപ്പിച്ചെന്ന ആരോപണം വിവാഹിതയായ സ്ത്രീക്ക് ഉന്നയിക്കാൻ സാധിക്കില്ലെന്ന് ഹൈക്കോടതി

"ഏഷ്യാ കപ്പിൽ പങ്കെടുക്കാം"; പാക് ഹോക്കി ടീമിനെ തടയില്ലെന്ന് കായികമന്ത്രാലയം

മെഡിക്കൽ കോളെജ് കെട്ടിടം തകർന്നപ്പോൾ അടിയന്തര രക്ഷാപ്രവർത്തനത്തിനാണ് ശ്രമിച്ചത്: മന്ത്രി വീണാ ജോർജ്

തെരുവുനായ ആക്രമണം; തിരുവനന്തപുരത്ത് ഇരുപതോളം പേർക്ക് പരുക്ക്