Sunita Williams and Butch Wilmore
സുനിതാ വില്യംസിന്‍റെ ബഹിരാകാശ യാത്രയും അതുമായി ബന്ധപ്പെട്ട ചർച്ചകളുമാണല്ലോ ഇപ്പോൾ വാർത്തകളിൽ. പക്ഷേ ഈ 9മാസം സ്പേസിൽ കുടുങ്ങി ഭൂമിയിലേക്ക് എത്തിയ ബഹിരാകാശ യാത്രികർക്ക് നാസ അധിക ശമ്പളമോ ബോണസോ നൽകുന്നില്ല എന്നതാണ് സത്യം.
9 മാസത്തെ ആസൂത്രണമില്ലാത്ത ദൗത്യത്തിന് ശേഷം സുനിത വില്യംസും ബുച്ച് വിൽമോറും അടുത്തിടെയാണ് ഭൂമിയിൽ തിരിച്ചെത്തിയത്. തുടക്കത്തിൽ ഒരാഴ്ചയിൽ കൂടുതൽ നീണ്ടുനിൽക്കാൻ ഉദ്ദേശിച്ചിരുന്ന അവരുടെ ദൗത്യം ബോയിംഗിന്റെ സ്റ്റാർലൈനർ പേടകത്തിലെ സാങ്കേതിക തകരാർ കാരണം നീട്ടിവച്ചിരുന്നു. ത്രസ്റ്റർ തകരാറുകൾ നേരിട്ടതിനാൽ ഷെഡ്യൂൾ ചെയ്തത് പോലെയുള്ള തിരിച്ചുവരവ് തടസപ്പെടുകയും ചെയ്തു.
സുനിത വില്യംസും ബുച്ച് വിൽമോറും ദീർഷകാലം താമസിച്ചതിലൂടെ ശാസ്ത്രീയ ഗവേഷണം നടത്തുകയും ഐഎസ്എസിനെ പരിപാലിക്കുകയും ചെയ്തു. ദൗത്യം നീണ്ടു നിന്നെങ്കിലും നാസ ബഹിരാകാശ യാത്രികർക്ക് സാധാരണ ശമ്പളം മാത്രമേ ലഭിക്കൂ. ചെറിയ ചെലവുകൾക്കായി ബഹിരാകാശ യാത്രികർക്ക് ദിവസേനയുള്ള ഇൻസിഡന്‍റൽ അലവൻസ് അടക്കം നൽകുന്നുണ്ട്. അധിക സാമ്പത്തിക പ്രോത്സാഹനങ്ങളുടെ അഭാവം ഉണ്ടായിരുന്നിട്ടും ബഹിരാകാശ യാത്രികരുടെ ദൗത്യത്തോടുള്ള സമർപ്പണം പര്യവേക്ഷണത്തിനും സേവനത്തിനുമുള്ള അവരുടെ പ്രതിബദ്ധതയാണ് എടുത്തുകാണിക്കുന്നത്.