policeman gave CPR to the unconscious snake. 
Trending

ബോധം നഷ്ടപ്പെട്ട പാമ്പിന് കൃത്രിമ ശ്വാസം നൽകി പൊലീസുകാരന്‍...! | Video

വീഡിയോ കണ്ട സോഷ്യൽ മീഡിയ നെറ്റിഡൺസ് ഇപ്പോൾ ഞെട്ടിയിരിക്കയാണ്

മൃഗങ്ങളുടെ രസകരമായ വിഡിയോസും റീൽസും കാണന്‍ ഇഷ്ടമല്ലാത്തവർ വളരെ വിരളമായിരിക്കും. മൃഗങ്ങളും മനുഷ്യരുമായുള്ള ബോണ്ടിംഗാണ് എടുത്തുപറയേണ്ടത്. എന്നാൽ 'ഇങ്ങനെയും ചില മനുഷ്യർ...' എന്നു തോന്നിപ്പോകുന്ന ഒരു വീഡിയോയാണ് ഇപ്പോ സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുന്നത്.

സംഭവം എന്താണെന്നല്ലേ. ഒരു പൊലീസുകാരൻ, ബോധം നഷ്ടപ്പെട്ട ഒരു പാമ്പിന്‍റെ ജീവൻ രക്ഷിക്കാൻ വേണ്ടി കൃത്രിമ ശ്വാസോച്ഛ്വാസം നൽകുന്നതാണ് വീഡിയോ...!!!. മധ്യപ്രദേശിലെ നർമദാപുരത്താണ് ഈ വേറിട്ട സംഭവം നടന്നത്. ഒരു ബോധം ഇല്ലാതായ പാമ്പിന് പൊലീസുകാരന്‍ കൃത്രിമശ്വാസം നൽകുന്നത് വീഡിയോയിൽ കാണാം. വീഡിയോ കണ്ട സോഷ്യൽ മീഡിയ നെറ്റിഡൺസ് ഇപ്പോൾ ഞെട്ടിയിരിക്കയാണ്.

“കീടനാശിനി കലർന്ന വെള്ളത്തിൽ വീണതിനെ തുടർന്ന് ബോധരഹിതനായി വീണ പാമ്പിന് ഒരു പൊലീസ് കോൺസ്റ്റബിൾ സിപിആർ നൽകുന്ന വീഡിയോ നർമ്മദാപുരത്ത് നിന്ന് വൈറലായിരിക്കുന്നു” എന്ന കാപ്ഷനോടെയാണ് അനുരാഗ് ദ്വാരെ എന്ന ട്വിറ്റർ യൂസർ വീഡിയോ പങ്കുവച്ചിരിക്കുന്നത്.

എന്നാൽ പിന്നീടാണ് വീഡിയോയിലുള്ളത് കോൺസ്റ്റബിൾ അതുൽ ശർമ്മ എന്നയാളാണെന്നും ഇയാൾ സ്വന്തമായി പരിശീലിച്ച ശേഷമാണ് പാമ്പിനെ രക്ഷിക്കുന്നയാളായി മാറിയതെന്നും മനസിലാക്കുന്നത്. ഡിസ്കവറി ചാനലിൽ നിന്നുമാണത്രെ അദ്ദേഹം ഇത് പഠിച്ചെടുത്തത്.... ഏതായാലും സോഷ്യൽ മീഡിയയിൽ വളരെ പെട്ടെന്നാണ് വീഡിയോ വൈറലായത്. മിക്കവർക്കും ഒരു മനുഷ്യൻ എങ്ങനെയാണ് പാമ്പിന് കൃത്രിമശ്വാസം നൽകുക എന്ന അമ്പരപ്പിലാണ്.

തൃശൂർ പൂരം കലക്കൽ; എത്തിയത് പ്രവർത്തകർ അറിയിച്ചിട്ടെന്ന് സുരേഷ് ഗോപി

അധിക നികുതി ചുമത്തുമെന്ന ട്രംപിന്‍റെ ഭീഷണി; പ്രതികരണവുമായി ചൈന

കോന്നി പാറമടയിൽ അപകടം; 2 തൊഴിലാളികൾ കുടുങ്ങിക്കിടക്കുന്നു

സുന്നത്ത് കർമത്തിനിടെ 2 മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു; സ്വമേധയ കേസെടുത്ത് ബാലാവകാശ കമ്മിഷൻ

ഇടുക്കി ജില്ലയിൽ ജീപ്പ് സഫാരി നിരോധിച്ചു