student bites and kills mouse after getting attacked in china 
Trending

സ്ഥിരം ശല്യക്കാരനായ എലി വിരലില്‍ കടിച്ചു; അതേ എലിയെ കണ്ടെത്തി പ്രതികാരം വീട്ടി 18 കാരി

പെണ്‍കുട്ടി എലിയെ വീണ്ടും കണ്ടെത്തുകയും ദേഷ്യത്തിൽ അതിനെ കടിച്ച് കൊല്ലുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍.

Ardra Gopakumar

ഓരോ ദിവസവും ഓരോ വിചിത്രമായ കഥകളും വാർത്തകളും കേട്ടാണ് നമ്മൾ ഉണരുന്നത്. അത്തരത്തിൽ വ്യത്യസമായ ഒരു വാർത്തയാണ് ചൈനയിലുള്ള പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നത്. തന്നെ കടിച്ച എലിയെ തേടി പിടിച്ച് കണ്ടെത്തി അതിനെ കടിച്ച് കൊന്നു പെണ്‍കുട്ടിയുടെ വിചിത്രമായ വാർത്തയാണ് ഇപ്പോൾ പുറത്തു വരുന്നത്. സംഭവത്തില്‍ പ്രാദേശിക മെഡിക്കല്‍ പ്രൊഫഷണലുകള്‍ പോലും ആശ്ചര്യപ്പെട്ടെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

കിഴക്കന്‍ ചൈനയിലെ ജിയാങ്സു പ്രവിശ്യയിലെ ഒരു സര്‍വ്വകലാശാല ഹോസ്റ്റലിൽ ഡിസംബര്‍ 21 നാണ് സംഭവം നടക്കുന്നത്. ഹോസ്റ്റലിലെ സ്ഥിരം ശല്യക്കാരനായ എലിയെ പിടികൂടാന്‍ പെണ്‍കുട്ടി തീരുമാനിച്ചു. എന്നാല്‍, പിടികൂടുന്നതിനിടെ എലി പെണ്‍കുട്ടിയുടെ കാല്‍ വിരലില്‍ കടിച്ചതിനു ശേഷം രക്ഷപ്പെട്ടു. മുറിവേറ്റതോടെ പെണ്‍കുട്ടി എലിയെ പിടിച്ചേ അടങ്ങൂ എന്ന നിലയിലായി. ഏറെ നേരത്തെ തിരച്ചിലിനൊടുവിൽ പെണ്‍കുട്ടി എലിയെ വീണ്ടും കണ്ടെത്തുകയും ദേഷ്യത്തിൽ അതിനെ കടിച്ച് കൊല്ലുകയുമായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

എന്നാൽ ആക്രമിക്കുന്നതിനിടെ, എലി പെണ്‍കുട്ടിയുടെ ചുണ്ടുകളിലും മുറിവേല്‍പ്പിച്ചിരുന്നു. ഇതിന്‍റെ ചിത്രങ്ങളടക്കം പ്രദേശിക മാധ്യമങ്ങളിൽ‌ പ്രചരിക്കുന്നുണ്ടായിരുന്നു. പെണ്‍കുട്ടിക്ക് കൃത്യസമയത്ത് തന്നെ മെഡിക്കല്‍ സേവനങ്ങള്‍ ലഭിച്ചെന്നും അവള്‍ സുഖം പ്രാപിച്ച് വരികയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

പാക്-അഫ്ഗാൻ സംഘർഷം: 48 മണിക്കൂർ വെടിനിർത്തലിന് ധാരണ

കാസ്റ്റി‌ങ് കൗച്ച്: ദിനിൽ ബാബുവിനെതിരേ നിയമനടപടി സ്വീകരിച്ച് ദുൽക്കറിന്‍റെ വേഫെറർ ഫിലിംസ്

ഇനി പുക പരിശോധനയ്ക്കും കെഎസ്ആർടിസി!

ഹിന്ദി നിരോധനം; അവസാന നിമിഷം പിന്മാറി തമിഴ്നാട് സർക്കാർ

അമൃത എക്സ്പ്രസ് രാമേശ്വരത്തേക്ക് നീട്ടി; വ്യാഴാഴ്ച മുതൽ സർവീസ്